തിരുവനന്തപുരം: കൊട്ടിയൂർ പീഡനക്കേസിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ദൈവത്തിന്റെ പ്രതിനിധിയിൽ നിന്നുണ്ടായതുംത് മഹാ അപരാധമാണ്. കുറ്റവാളിയായ വൈദികന്റേതു ക്രിമിനൽ മനസ്സാണ്. പ്രതി എത്ര ഉന്നതനായാലും കുറ്റവാളി തന്നെയാണെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.

കൊട്ടിയൂർ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരിയും കൊട്ടിയൂർ ഐജെഎം ഹയർസെക്കൻഡറി സ്കൂൾ മാനേജരുമായ ഫാദർ റോബിൻ വടക്കുംചേരിയാണ് പീഡനക്കേസിലെ മുഖ്യ പ്രതി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പള്ളിമേടയിൽവച്ചു പീ‍ഡിപ്പിച്ചു ഗർഭിണിയാക്കിയെന്നതാണു കേസ്.

അതേസമയം, ഫാ. റോബിൻ വടക്കുംചേരിയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പൊലീസ് സമർപ്പിച്ച അപേക്ഷ തലശ്ശേരി ജില്ലാ കോടതി ഇന്നു പരിഗണിക്കും. പെൺകുട്ടി പ്രസവിച്ച തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും അഡ്മിനിസ്ട്രേറ്ററും തിങ്കളാഴ്ച തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.