scorecardresearch

കൊട്ടിയൂർ പീഡനക്കേസ്: വയനാട് ശിശുക്ഷേമ സമിതി മുൻ അംഗങ്ങൾ വിചാരണ നേരിടണം

മൂന്ന് പേരെ ഈ കേസിൽ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി

മൂന്ന് പേരെ ഈ കേസിൽ പ്രതിസ്ഥാനത്ത് നിന്നും ഒഴിവാക്കി

author-image
WebDesk
New Update
kottiyoor rape case, robin vadakkumchery

ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ രണ്ട് പ്രതികൾ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി പറഞ്ഞു. ഈ കേസിൽ പ്രതിസ്ഥാനത്ത് നിന്നും മൂന്ന് പേരെ ഒഴിവാക്കി.

Advertisment

ഫാദർ റോബിൻ വടക്കുംഞ്ചേരി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഫാദർ തോമസ് തേരകം, സിസ്റ്റർ ബെറ്റി എന്നിവർ വിചാരണ നേരിടണമെന്നാണ് വിധി. വിചാരണ റദ്ദാക്കണമെന്ന ഇരുവരുടെയും അപേക്ഷ​ കോടതി തളളി.

ഈ കേസിൽ പ്രതികളാക്കിയിരുന്ന മറ്റ് മൂന്ന് പേരെ ഒഴിവാക്കി. സിസ്റ്റർ ആൻസി മാത്യു, സിസ്റ്റർ ടെസ്സി ജോസ്, ഡോ. ഹൈദരാലി എന്നിവരെ ഒഴിവാക്കി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പ്രസവം നടന്ന ആശുപത്രിയിലെ ജീവനക്കാരായിരുന്നു കേസിൽ നിന്നും കോടതി ഒഴിവാക്കിയ മൂന്നു പേരും.​ഇവർക്കെതിരെ തെളിവില്ലെന്ന് കോടതി വ്യക്തമാക്കി.

സംഭവം നടക്കുമ്പോൾ ശിശുക്ഷേമ സമിതി ചെയർമാനായിരുന്നു ഫാദർ തോമസ് ജോസഫ് തേരകവും സിസ്റ്റർ ബെറ്റി ശിശുക്ഷേമ സമിതിയംഗവും. കൊട്ടിയൂർ പീഡനക്കേസിലെ മുഖ്യപ്രതി റോബിൻ വടക്കുംഞ്ചേരിയെ സഹായിച്ചു എന്ന് ആരോപണം നേരിടുന്ന ഫാദർ തോമസ് തേരകത്തെയും സിസ്റ്റർ ബെറ്റിയേയും വയനാട് ശിശുക്ഷേമസമിതിയിൽ നിന്നും സർക്കാർ 2017 മാർച്ച് ആറിന് പുറത്താക്കിയിരുന്നു.

Advertisment

2017 ഫെബ്രുവരി 28 നാണ് ഈ ​കേസുമായി ബന്ധപ്പെട്ട് ഫാദർ റോബിൻ വടക്കുംഞ്ചേരിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Supreme Court Rape Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: