Latest News
സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഇളവുകള്‍ ഇന്ന് മുതല്‍ തുടരും
രാജ്യത്തിന് ആശ്വാസം; 90 ശതമാനം ജില്ലകളിലും കേസുകള്‍ കുറയുന്നു
പുതിയ വാക്സിന്‍ നയം പ്രാബല്യത്തില്‍; 18 വയസിന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം
ഇന്‍ജുറി ടൈമില്‍ ഗോള്‍; ഇക്വഡോറിനെ സമനിലയില്‍ തളച്ച് വെനസ്വേല
മഹാമാരിക്കാലത്ത് യോഗയ്ക്ക് പ്രസ്ക്തിയേറെ: പ്രാധാനമന്ത്രി
രാജ്യത്ത് 53,256 പുതിയ കേസുകള്‍; 1,422 മരണം

റംസിയുടെ മരണം: സീരിയൽ നടി ലക്ഷ്മി പ്രമോദ് ഒളിവിൽ

കേസിൽ ലക്ഷ്മിയേയും പ്രതി ചേർക്കാൻ ഒരുങ്ങുകയാണ് പൊലീസ്

Kottiyam suicide case, Lakshmi Pramod

കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിൻമാറിയതിൽ മനംനൊന്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത കേസിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിനെയും പ്രതി ചേർക്കാൻ ഒരുങ്ങി പൊലീസ്. ലക്ഷ്മിയേയും ഭർത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. എന്നാൽ ലക്ഷ്മി പ്രമോദ് ഒളിവിൽ പോയെന്നാണ് പൊലീസ് ഇപ്പോൾ പറയുന്നത്.

പ്രതിശ്രുതവരനും കേസിലെ ഒന്നാം പ്രതിയുമായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. മരിച്ച റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇരുവരും ഒന്നിച്ചുള്ള ടിക്ടോക് വീഡിയോകളും സമൂഹമാധ്യമങ്ങളിൽ കാണാം. ലക്ഷ്മിയിൽ നിന്നും കേസിന് നിർണായകമായ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുക്കൂട്ടൽ.

റംസിയുടെ ഗർഭം അലസിപ്പിക്കാൻ ലക്ഷ്മി പ്രമോദാണ് പ്രേരിപ്പിച്ചതെന്നും അതിനായി വ്യാജ വിവാഹ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതിനു പിന്നിലും നടിയ്ക്ക് പങ്കുണ്ടെന്ന് റംസിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഈ കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊട്ടിയം സ്വദേശിയായ റംസി തൂങ്ങിമരിച്ചത്. ഹാരിസും റംസിയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നുവെങ്കിലും മറ്റൊരു വിവാഹാലോചന വന്നപ്പോൾ ഹാരിസ് റംസിയെ ഒഴിവാക്കാൻ ശ്രമിക്കുകയും അതിൽ മനംനൊന്ത് റംസി ആത്മഹത്യ ചെയ്യുകയുമായിരുന്നു. റംസിയുടെ മരണവുമായി ബന്ധപ്പെട്ട് ഹാരിസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Read more: ടെലിവിഷൻ താരം ശ്രാവണി ആത്മഹത്യ ചെയ്ത നിലയിൽ

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kottiyam suicide case serial actress lakshmi pramod absconding

Next Story
തുടർച്ചയായ മൂന്നാം ദിവസവും മൂവായിരത്തിന് മുകളിൽ; സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 3349 പേർക്ക്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express