ടീപോയ് കൊണ്ട് തലയ്‌ക്കടിച്ചു; പെട്ടെന്നുണ്ടായ പ്രകോപനം കൊലപാതകത്തിലേക്ക്, പ്രതി പിടിയിൽ

വിവരം. പിടിയിലായ യുവാവിന് ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്

കോട്ടയം: താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാൽ (23) ആണ് അറസ്റ്റിലായത്. ഇയാളെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

ടീപോയ് കൊണ്ട് തലയ്‌ക്കടിച്ചാണ് വീട്ടമ്മയെ കൊന്നതെന്നാണ് വിവരം. പിടിയിലായ യുവാവിന് ഈ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. സാമ്പത്തിക ഇടപാടാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിനു കാരണമെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ചില രേഖകൾ ഇയാൾ കൈക്കലാക്കിയതായും പൊലീസ് പറയുന്നു. ഇയാളെ കൂടാതെ എത്രപേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് അന്വേഷിച്ചു വരികയാണ്.

കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ യുവാവെത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്യുകയായിരുന്നു. കൊല്ലപ്പെട്ട ഷീബ സാലിയുടെ വീട്ടിൽ നിന്ന് കാറുമായാണ് പ്രതി കടന്നുകളഞ്ഞത്. കാറുമായി ഒരാൾ പോകുന്നത് തൊട്ടടുത്ത വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇതാണ് കേസിൽ നിർണായകമായത്.

Read Also: ആന ചരിഞ്ഞ സംഭവം: കേന്ദ്രം വിശദീകരണം തേടി, നടപടിയെടുക്കാൻ നിർദേശം

കൊല്ലപ്പെട്ട ഷീബ സാലിക്കും ഭർത്താവിനും പലരുമായും സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായതാണ്. മുറിയിലുണ്ടായിരുന്ന ടീപോയ് ഉപയോഗിച്ച് ഇരുവരെയും തലയ്‌ക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. അതിനുശേഷം ഇരുവരുടെയും ദേഹത്ത് വൈദ്യുതി കമ്പികൾ ചുറ്റി. എന്നാൽ, കറന്റ് ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഷോക്കടിപ്പിച്ച് കൊല്ലാനുള്ള പദ്ധതി പാളി. പിന്നീട് വീട്ടിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ടെങ്കിലും കത്തിക്കാൻ സാധിച്ചില്ല.

താഴത്തങ്ങാടി പാറപ്പാടം ഷാനി മൻസിൽ ഷീബ (60) ആണ് കൊല്ലപ്പെട്ടത്. വെട്ടേറ്റു പരുക്കേറ്റ ഇവരുടെ ഭർത്താവ് അബ്‌ദുൾ സാലി (65) ഗുരുതരാവസ്ഥയിലാണ്. വീടിനുള്ളിലാണ് ദമ്പതികളെ ആക്രമിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Read Also: പൊലീസ് നായ മണംപിടിച്ച് ചായക്കടയിലേക്ക്; വീട്ടിൽ നിന്ന് ഗ്ലൗസ് കണ്ടെത്തി 

ഈ വീടുമായി പരിചയമുള്ള ആരോ ആണ് അക്രമത്തിനു പിന്നിലെന്ന നിഗമനത്തിലാണ് പൊലീസ് ആദ്യമേ എത്തിയത്. വീടിന്റെ ഹാളിനുള്ളിലെ മേശപ്പുറത്ത് ഒരു ഗ്ലാസ് പൊട്ടിയ നിലയിൽ കിടക്കുന്നുണ്ടായിരുന്നു. പരിചയമുള്ള ആരോ വന്നപ്പോൾ വെള്ളമോ ചായയോ കൊടുത്ത ഗ്ലാസ് ആകുമിതെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. അടുക്കളയിൽ ചപ്പാത്തി തയ്യാറാക്കി കൊണ്ടിരിക്കുകയായിരുന്നു ഷീബ. വീട്ടിലേക്ക് ആരോ വന്നപ്പോൾ ചപ്പാത്തി ഉണ്ടാക്കുന്നത് നിർത്തി ഹാളിലേക്ക് വന്നതാകുമെന്നും പൊലീസ് പറഞ്ഞിരുന്നു. ഗുരുതരാവസ്ഥയിലുള്ള ഷീബയുടെ ഭർത്താവ് അബ്‌ദുൾ സാലിക്ക് ഓർമ തെളിഞ്ഞാൽ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kottayam murder police investigation mystery

Next Story
ഗർഭിണിയായ ആന ചരിഞ്ഞ സംഭവം: അന്വേഷണ പുരോഗതി കണ്ടെത്താനാവാതെ വനം വകുപ്പ്Elephant,Elephant Death, Elephant crackers, ആന, ആന കെണി, ആന മരണം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
X