കോട്ടയം: കോട്ടയം മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന്റെ തല ഇന്ന് ഒരു കിലോമീറ്റർ അകലെയുള്ള തോട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യയുമാണ് പൊലീസ് പിടിയിലായത്.

മാങ്ങാനം മന്ദിരം കവലയില്‍ നിന്നും അര കിലോമീറ്റര്‍ മാറി വഴിയരികില്‍ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ശരീര ഭാഗങ്ങൾ വെട്ടിമുറിച്ച് 2 ചാക്കുകളിലായാണ് കാണപ്പെട്ടത്. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ ഇവര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ