കോട്ടയം: എരുമേലിയിൽ ബസിനടിയിൽപ്പെട്ട യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. എരുമേലി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചായിരുന്നു ഏവരെയും നടുക്കിയ സംഭവം.

ടിബി റോഡിലേക്ക് പ്രവേശിച്ച സ്വകാര്യ ബസിനെ ബൈക്കിലെത്തിയ യുവാവ് ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ബസുമായി ബൈക്ക് കൂട്ടിയിടിച്ചു. അതിനുശേഷം യുവാവിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി. സംഭവത്തിന്റെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിൽ ഇത് വ്യക്തമായി കാണാം.

പാത്തിക്കക്കാവ് സ്വദേശി ലിബിന്‍ ആണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റത്. ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ