കോട്ടയം: ജില്ല പഞ്ചായത്ത് പ്രിഡന്റ് തിരഞ്ഞെടുപ്പിലേക്ക് സിപിഎം പിന്തുണ സ്വീകരിച്ചതിൽ കേരള കോൺഗ്രസിൽ രൂക്ഷമായ അഭിപ്രായ ഭിന്നത. പാർട്ടിയിൽ പിജെ ജോസഫ് വിഭാഗം ഇക്കാര്യത്തിൽ ആലോചന നടത്തിയില്ലെന്ന് അറിയിച്ചു. കോട്ടയം ജില്ല കേരള കോൺഗ്രസ് (എം) ജില്ല പ്രസിഡന്റ് ഇ.ജെ.അഗസ്തി രാജിവച്ചു.

ഇന്നലെ തന്നെ വിഷയം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്ന കാര്യം മോൻസ് ജോസഫ് എംഎൽഎ വ്യക്തമാക്കിയിരുന്നു. വർക്കിംഗ് ചെയർമാനായ  പിജെ ജോസഫ് ഇന്ന് ഈ അഭിപ്രായത്തെ പിന്താങ്ങി രംഗത്ത് വന്നതോടെയാണ് തർക്കം മൂർച്ഛിച്ചത്.  “ചരൽക്കുന്ന് ക്യാപിലെ തീരുമാനമായിരുന്നു നടപ്പിലാക്കേണ്ടിയിരുന്നതെന്നും, പ്രാദേശികമായി യുഡിഎഫിനെ സഹായിക്കണമെന്നുമായിരുന്നു ധാരണയെന്നും” പിജെ ജോസഫ് പറഞ്ഞു.

“ജില്ല പഞ്ചായത്തിലെ രാഷ്ട്രീയ നീക്കം നിർഭാഗ്യകരമായിപ്പോയി. ഈ തീരുമാനമായിരുന്നില്ല നടപ്പിലാക്കേണ്ടിയിരുന്നത്. ഇക്കാര്യത്തെ കുറിച്ച് കെഎം മാണിയുമായി ചർച്ച നടത്തും” ജോസഫ് വ്യക്തമാക്കി.

കോട്ടയം ജില്ല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിലേത് പ്രാദേശിക ധാരണ മാത്രമാണെന്നാണ് ഇന്നലെ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞത്. ഇക്കാര്യം പാർട്ടി ആലോചിച്ച് തീരുമാനിച്ചതല്ലെന്നും

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ