കോട്ടയം: കോട്ടയത്ത് കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. സ്വപ്‌ന, ശ്രീകാന്ത് എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം സ്വപ്‌നയുടെ മകളുമുണ്ടായിരുന്നു. എന്നാല്‍ കുട്ടി അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

മൂലേടം പാലത്തിന് സമീപം മാടമ്പ്കാട് വച്ചാണ് സംഭവം. ഏറെ നാളുകളായി ഇരുവരും അടുപ്പത്തിലായിരുന്നു. ഇതേ ചൊല്ലി സ്വപ്‌നയും ഭര്‍ത്താവും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു.

ട്രാക്കിന് സമീപത്തു കൂടി നടക്കുകയായിരുന്നു മൂന്നുപേരും. ട്രെയിന്‍ വന്നതും ശ്രീകാന്ത് പെട്ടെന്ന് സ്വപ്‌നയുടെ കൈ പിടിച്ചു കൊണ്ട് ട്രാക്കിലേക്ക് കയറി. മകള്‍ ഈ സമയം ഓടി അടുത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ