കൊട്ടാരക്കര: വാഹനാപകടത്തിന്റെ മഹസർ തയ്യാറാക്കുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ ലോറി ഇടിച്ച് തെറിപ്പിച്ചു. തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. പൊലീസ് ഡ്രൈവർ ബിപിനാണ് മരിച്ചത്. എസ്ഐ വേണുഗോപാൽ, എഎസ്ഐ അശോകൻ എന്നിവർക്കാണ് പരിക്കേറ്റത്.

കൊട്ടാരക്കര കുളക്കടയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്ന് പൊലീസുകാരെ സാരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രാത്രി ആദ്യം നടന്ന അപകടത്തിൽ നിസാര പരിക്കുകളാണ് യാത്രക്കാർക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. ഇവരെ രക്ഷിച്ച ശേഷം ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അപകടത്തിന്റെ മഹസർ തയ്യാറാക്കുന്നതിനിടെയാണ് ഇതുവഴി വന്ന ലോറി മഹസർ തയ്യാറാക്കുകയായിരുന്ന പൊലീസുകാരെ ഇടിച്ചുതെറിപ്പിച്ചത്. മൂന്ന് പേരുടെയും നില അതീവ ഗുരുതരമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ