ഇടുക്കിയിലെ കൊട്ടക്കമ്പൂര്‍ ഭൂമിയിടപാടിനെ കുറിച്ചുളള അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം.

മാർച്ച് പത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അന്വേഷണം പൂർത്തിയാക്കാൻ നേരത്തെ ഒരു മാസത്തെ സമയം നൽകിയിരുന്നു. എന്നാൽ പൊലീസ് ഈ കാലവധിക്കുളളിൽ ഇത് പൂർത്തിയാക്കിയില്ല. ഈ സാഹചര്യത്തിലാണ് മാർച്ച് വരെ കാലവധി നീട്ടി നൽകിയതും ഇനി കൂടുതൽ സമയം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കിയതും.

ഇനി കാലവധി നീട്ടി നൽകില്ല. അന്വേഷണം പൂർത്തിയാക്കിയില്ലെങ്കിൽ മറ്റ് ഏതെങ്കിലും ഏജൻസിയെ ഏൽപ്പിക്കുമെന്നും വ്യക്തമാക്കി.

കൊട്ടക്കമ്പൂരിൽ ഭൂമി നഷ്ടപ്പെട്ട പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുടെ കേസിൽ തൊടുപുഴ കോടതി സമൻസ് അയച്ചിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ഇവരുടെ മൊഴിയെടുത്തതിന് ശേഷം അന്വേഷണം നടത്തി പൂർത്തിയാക്കുമെന്നും സർക്കാർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ