തൊടുപുഴ: കൊട്ടക്കമ്പൂര്‍ ഭൂമി ഇടപാടില്‍ ജോയ്‌സ് ജോർജിന് തിരിച്ചടി. ഭൂമിയുടെ പട്ടയവും തണ്ടപ്പേരും റദ്ദാക്കി സബ് കലക്ടറുടെ നടപടി. ജോയ്‌സ് ജോര്‍ജിന്റേയും ബന്ധുക്കളുടേയും പേരിലുള്ള പട്ടയവും തണ്ടപ്പേരുമാണ് റദ്ദാക്കിയത്.
ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാനുള്ള മതിയായ രേഖകള്‍ ഹാജരാക്കാന്‍ സാധിച്ചില്ലെന്ന് ദേവികുളം സബ് കലക്ടര്‍ രേണു രാജ് വിലയിരുത്തി. ഇതേ തുടര്‍ന്നാണ് നടപടി. ബ്ലോക്ക് നമ്പര്‍ 58 ലെ 120,121,115,118,116 എന്ന തണ്ടപ്പേരുകളാണ് റദ്ദാക്കിയത്.
രേഖകള്‍ കൃത്യമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2017 ല്‍ ഭൂമിയുടെ പട്ടയം സബ് കലക്ടര്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയിരുന്നു. 20 ഏക്കര്‍ ഭൂമിയുടെ ഉമടസ്ഥാവകാശമാണ് റദ്ദാക്കിയത്. സര്‍ക്കാരിന്റെ തരിശുഭൂമിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
2015 ല്‍ ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് കേസെടുത്തിരുന്നു. ആദിവാസികളുടെ 24 ഏക്കര്‍ ഭൂമി ജോയ്‌സ് ജോര്‍ജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തു എന്നാണ് കേസ്.