Latest News
ചരിത്ര വിജയം ദീപം തെളിയിച്ച് ആഘോഷിച്ച് ഇടതുമുന്നണി
ആശങ്ക അകലുന്നില്ല; 38,460 പുതിയ കേസുകള്‍, 54 മരണം
ട്വന്റി 20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷിതമല്ല: പാറ്റ് കമ്മിന്‍സ്
കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി
ലോക്ക്ഡൗണ്‍ കാലത്ത് കേരളത്തില്‍ ആരും പട്ടിണി കിടക്കേണ്ടി വരില്ല: മുഖ്യമന്ത്രി
കര്‍ണാടകയില്‍ 10 മുതല്‍ സമ്പൂർണ ലോക്ക്ഡൗണ്‍
പൊലിസ് പാസിനുള്ള ഓണ്‍ലൈന്‍ സംവിധാനം നാളെ മുതല്‍

കോതമംഗലം ചെറിയപ്പള്ളി ജനുവരി എട്ടിനകം ഏറ്റെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി

സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കാം

Orthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം

കൊച്ചി: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ജനുവരി എട്ടിനകം സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. സർക്കാർ ഏറ്റെടുത്തില്ലെങ്കിൽ സിആർപിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കാം. ഇക്കാര്യം അഡീഷണൽ സോളിസിറ്റർ ജനറൽ പള്ളിപ്പുറം സിആർപിഎഫ് കമാൻഡൻഡിനെ അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു. തടസമുണ്ടങ്കിൽ ആളുകളെ നീക്കി പള്ളിയും, സ്ഥാവര ജംഗമ വസ്തുക്കളും ഏറ്റെടുക്കണം.

അതേസമയം പള്ളി ഏറ്റെടുക്കാൻ മാത്രമാണ് നിർദ്ദേശം. പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന ഉത്തരവ് നടപ്പാക്കാഞതിനെതിരെ കലക്ടർക്കെതിരെ എടുത്ത കോതിയലക്ഷ്യക്കേസിലാണ് ജസ്റ്റീസ് പി.ബി സുരേഷ് കുമാറിന്റെ ഉത്തരവ്.

കോവിഡ് – തിരഞ്ഞെടുപ്പ് സാഹചര്യങ്ങളിൽ ഉത്തരവ് നടപ്പാക്കുന്നതിന് സർക്കാർ മുന്നു മാസത്തെ സാവകാശം തേടിയെങ്കിലും കോടതി ഒരു മാസം അനുവദിച്ചു. കോടതി ഉത്തരവ് നടപ്പാക്കാൻ സംസ്ഥാനത്ത് ആദ്യമായാണ് ഹൈക്കോടതി കേന്ദ്രസേനക്ക് നിർദ്ദേശം നൽകുന്നത്.

പള്ളിയിൽ യാക്കോബായ വിഭാഗത്തെ വിലക്കിയ മുവാറ്റുപുഴ മുൻസിഫ് കോടതിയുടെ ഉത്തരവ് നടപ്പാക്കിക്കിട്ടണമെന്നാവശ്യപ്പെട്ട് ഓർത്തഡോക്സ്പക്ഷ വികാരി തോമസ് പോൾ റമ്പാൻ സമർപ്പിച്ച ഹർജിയിൽ പൊലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു. ഉത്തരവ് നടപ്പാക്കുന്നതിനെതിരെ ഇടവകാംഗങ്ങൾ അടക്കം സമർപ്പിച്ച കക്ഷി ചേരൽ ഹർജികൾ കോടതി തള്ളി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kothamangalam mar thoman church issue high court kerala government

Next Story
പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം; വടക്കാഞ്ചേരി ഭവന നിർമാണ പദ്ധതിയിൽ കുരുക്ക് മുറുക്കി സിബിഐHigh Court, ഹൈക്കോടതി, Kochi Corporation, കൊച്ചി കോർപ്പറേഷൻ, State Government, സംസ്ഥാന സർക്കാർ, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express