കൊച്ചി: കോതമംഗലം മാർ തോമ്മൻ ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് പക്ഷത്തിന് കൈമാറണമെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവച്ചു. സിംഗിൾ ബഞ്ച് ഉത്തരവ് നിയമപരമാണെന്നും ഇടപെടേണ്ട സാഹചര്യം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. സിംഗിൾ ബഞ്ച് ഉത്തരവ് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ്. കോടതി ഉത്തരവുകൾ നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന് ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി.

പള്ളി ഏറ്റെടുക്കാനുള്ള സിംഗിൾ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാരും യാക്കോബായ പക്ഷവും അടക്കം സമർപ്പിച്ച അഞ്ച് അപ്പീലുകൾ ഡിവിഷൻ ബഞ്ച് തള്ളി. പള്ളി പിടിച്ചെടുക്കാനും ഉത്തരവ് എങ്ങനെ നടപ്പാക്കണമെന്നു നിർദേശിക്കാനും കോടതിക്ക് അധികാരമുണ്ട്. ആൾക്കൂട്ടം ഉണ്ടന്ന് പറഞ്ഞ് വിധി നടപ്പാക്കാതിരിക്കാനാവില്ല. അനുരജ്ഞനവും 34 ലെ ഭരണഘനാ ഭേദഗതിയും കേസിലെ കക്ഷികൾ തമ്മിലുള്ള വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: കോവിഡ്-19: കേരള മാതൃകയെ പ്രശംസിച്ച് വീണ്ടും സുപ്രീം കോടതി

പ്രശ്നങ്ങൾക്ക് കാരണം യാക്കോബായ പക്ഷത്തിന്റെ പിടിവാശിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ എ.എം.ഷെഫീഖും പി.ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീലുകൾ പരിഗണിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.