കോഴിക്കോട്: കൂടത്തായി കൊലപാതകങ്ങളിൽ ജോളിയെ തള്ളി ഭർത്താവ് ഷാജു. വിവാഹത്തിന് മുൻകൈയെടുത്തത് ജോളിയായിരുന്നു, വിവാഹത്തിന് മുമ്പ് ജോളിക്ക് തന്നോട് താൽപര്യം ഉണ്ടായിരുന്നെന്നും ഇതിൽ താൻ അസ്വസ്ഥനായിരുന്നെന്നും ഷാജു പറഞ്ഞു. താൻ കടുത്ത മാനസിക സംഘർഷത്തിലാണെന്നും കൊല്ലപ്പെട്ട റോയിയുടേയും പ്രതി ജോളിയുടെയും മകന്റെ ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു പറഞ്ഞു.
ഷാജുവിനെതിരെ നേരത്തെ റോയി – ജോളി ദമ്പതികളുടെ മൂത്ത മകൻ റോമോ റോയി രംഗത്തെത്തിയിരുന്നു. പിതാവ് റോയി കടുത്ത മദ്യപാനിയാണെന്നും മാനസിക സംഘർഷം അനുഭവിച്ചിരുന്നുവെന്നുമുള്ള ഷാജുവിന്റെ വാദം റോമോ തള്ളിയിരുന്നു. റോയിയും ജോളിയും തമ്മിൽ കലഹമുണ്ടായിരുന്നു എന്ന് ഷാജു കള്ളം പറഞ്ഞതാണെന്നും റോമോ പറഞ്ഞു.
Also Read: തെറ്റ് ചെയ്തത് ആരാണെങ്കിലും ശിക്ഷിക്കപ്പെടണം, സത്യം പുറത്തുവരട്ടെ: ജോളിയുടെ മകന്‍
മറ്റാരെങ്കിലും കൊലപാതകത്തിനു പിന്നിലുണ്ടോ എന്ന കാര്യത്തില്‍ പ്രതികരിക്കാനില്ല. അതിനെ കുറിച്ചൊക്കെ ക്രൈം ബ്രാഞ്ച് അന്വേഷിക്കട്ടെ. ദൈവത്തെ മാറ്റി നിര്‍ത്തി ഒന്നും ചെയ്യാന്‍ പറ്റില്ല. എത്ര വര്‍ഷം കഴിഞ്ഞാലും സത്യം ഒരുനാള്‍ പുറത്തുവരും. സംശയത്തിന്റെ നിഴലില്‍ ഒന്നിനെ കുറിച്ചും പറയാനില്ല. എല്ലാ സത്യങ്ങളും തെളിയക്കപ്പെടുമെന്നാണ് വിശ്വാസമെന്നും ജോളിയുടെ മകന്‍ റോമോ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കൂടത്തായിയിൽ കൊലപാതക പരമ്പര നടന്ന പൊന്നാമറ്റം വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തു. പ്രതികളോ സഹായികളോ തെളിവു നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലാണ് പൊലീസ് വീട് പൂട്ടി മുദ്ര വച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതല്‍ പേരെ ചോദ്യം ചെയ്യും. ജോളിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുക്കാനും സാധ്യതയുണ്ട്.
Also Read: ജോളിയെ കുടുക്കിയത് നുണകള്‍; ഒരു വയസ്സുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത് ഷാജുവിനൊപ്പം ജീവിക്കാൻ
പൊന്നാമറ്റം വീട്ടില്‍ നിന്ന് മുഖ്യപ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സാധനങ്ങള്‍ മാറ്റി. ഇന്നലെ വൈകിട്ടാണ് ഓട്ടോറിക്ഷയില്‍ ചാക്കുകെട്ട് കൊണ്ടുപോയത്. ചാക്കിൽ എന്താണെന്ന് ചോദിച്ചപ്പോൾ പുസ്‌തകങ്ങളാണെന്ന് ഷാജു പറഞ്ഞതായി ഓട്ടോ ഡ്രെെവർ വെളിപ്പെടുത്തിയിട്ടുണ്ട്. വീട്ടിൽ നിന്ന് കൂടുതൽ സാധനങ്ങൾ മാറ്റാൻ സാധ്യതയുള്ളതിനാലാണ് അതിവേഗം വീട് പൂട്ടി സീൽ വച്ചത്.
Also Read: ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു; കൂടത്തായി കൊലപാതകത്തിൽ കൂടുതൽ അറസ്റ്റിന് സാധ്യത
കോഴിക്കോട് ജില്ലാ ജയിലിലാണ് മുഖ്യപ്രതിയായ ജോളിയെ പാർപ്പിച്ചിരിക്കുന്നത്. ജോളി ജയിലിൽ വച്ച് മാനസികാസ്വസ്ഥ്യം പ്രകടിപ്പിച്ചതായി ജയിൽ ജീവനക്കാർ പറഞ്ഞു. പ്രത്യേക നിരീക്ഷണത്തിലാണ് ജോളിയെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ജോളി ഉറങ്ങിയില്ലെന്നും പലപ്പോഴും വലിയ രീതിയിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചെന്നും ജയിൽ ജീവനക്കാർ വെളിപ്പെടുത്തിയിട്ടുണ്ട്. മൂന്ന് വനിതാ വാർഡൻമാരെയാണ് ജയിലിൽ ജോളിയെ നിരീക്ഷിക്കാൻ നിർത്തിയിരിക്കുന്നത്. ജോളി നേരത്തെ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി കൂടി സൂചനകളുള്ളതിനാലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ഇന്നലെ രാത്രി 12.15 ഓടെയാണ് ജോളിയെ ജയിൽ എത്തിച്ചത്.