Latest News
ടൗട്ടെ അതിശക്ത ചുഴലിക്കാറ്റായി, സംസ്ഥാനത്ത് മഴ ഇന്നും തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

ജോളിയുമായി പണമിടപാട്; സിപിഎം പ്രാദേശിക നേതാവിനെ പുറത്താക്കി

മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു

Kerala News Live, Kerala News in Malayalam Live

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിയുമായി പണമിടപാട് നടത്തിയ പ്രാദേശിക നേതാവിനെ സിപിഎം പുറത്താക്കി. സിപിഎം കട്ടാങ്ങല്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജോളിയും മനോജുമായി പണമിടപാട് രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. മനോജ് പാര്‍ട്ടിയുടെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് സിപിഎം അറിയിച്ചു. ക്രൈം ബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യല്‍ പിന്നീട് നടക്കും.

പൊന്നാമറ്റം കുടുംബത്തിലെ സ്വത്ത് സ്വന്തമാക്കാൻ ജോളി വ്യാജ ഒസ്യത്ത് ഉണ്ടാക്കിയപ്പോൾ അതിനു കൂട്ടുനിന്നത് പാർട്ടി ലോക്കൽ സെക്രട്ടറിയായ മനോജ് ആണെന്നാണ് നേരത്തെ ഉയർന്ന ആരോപണം. ഇതേ തുടർന്നാണ് ക്രെെം ബ്രാഞ്ച് മനോജിന്റെ മൊഴിയെടുത്തത്.

Read Also: ജോളി നാട്ടുകാരുമായി ശരിക്കും ‘ജോളി’; ആര്‍ക്കും പിടികൊടുത്തില്ല

ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ ക്രെെം ബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തിരുന്നു. കൂടത്തായി കൊലപാതക കേസില്‍ മൊഴി രേഖപ്പെടുത്തിയ ശേഷം ഷാജുവിനെ വിട്ടയച്ചതായി റൂറല്‍ എസ്‌‌പി കെ.ജി.സൈമണ്‍ നേരത്തെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വിശദമായ ചോദ്യം ചെയ്യല്‍ നടന്നെന്നും അതിനുശേഷമാണ് ഷാജുവിനെ വിട്ടയച്ചതെന്നും എസ്‌‌പി മാധ്യമങ്ങളോട് പറഞ്ഞു. ഷാജുവിന്റെ മൊഴികള്‍ വ്യക്തമായി പരിശോധിക്കുമെന്നും കൊലപാതകത്തില്‍ ഷാജുവിന് നേരിട്ട് പങ്കുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ജി.സൈമണ്‍ പറഞ്ഞു.

മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും കൊലപാതകങ്ങളില്‍ പങ്കുള്ളതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള ഷാജു കുറ്റസമ്മതം നടത്തിയെന്നും വാർത്തകളുണ്ടായിരുന്നു. ആദ്യ ഭാര്യ സിലിയെയും ഒരു വയസുള്ള കുഞ്ഞിനെയും കൊലപ്പെടുത്താനുള്ള സാഹചര്യം ഒരുക്കിയത് താനാണെന്ന് ഷാജു കുറ്റസമ്മതം നടത്തിയെന്നാണ് നേരത്തെ പുറത്തുവന്ന വാർത്തകൾ. എന്നാൽ, ഈ വാര്‍ത്തകളെയെല്ലാം തള്ളിയിരിക്കുകയാണ് ഷാജു. ഇത് വ്യാജ പ്രചാരണമാണെന്ന് ഷാജു പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Koodathayi murder case cpim local leader dismissed from party

Next Story
നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക്‌ സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളിൽ ബഹുജന കൂട്ടായ്‌മ നവംബറിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express