മലപ്പുറം: അൻവർ എം.എൽ.എയുടെ വാട്ടർ തീം പാർക്ക് ചട്ടങ്ങള്‍ ലംഘിച്ചല്ലെന്ന് കൂടരഞ്ഞി പഞ്ചായത്ത് ഭരണസമിതി. അത്കൊണ്ട് തന്നെ പാര്‍ക്ക് പൂട്ടേണ്ടതില്ലെന്നും യോഗം വിലയിരുത്തി. “പാര്‍ക്കിന്റെ അനുമതി പിന്‍വലിക്കില്ല. നിയമലംഘനം ഒന്നും തന്നെ പഞ്ചായത്തിന് ബോധ്യപ്പെട്ടിട്ടില്ല.മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി പിന്‍വലിച്ച കാര്യം അറിയില്ലെന്നും പഞ്ചായത്ത് വ്യക്തമാക്കി. കൂടുതൽ പരിശോധനയ്ക്ക് മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ എല്ലാ അംഗങ്ങളും ചേർന്നാണ് തീരുമാനം കൈക്കൊണ്ടത്.

ഇതിനിടെ കായൽ കൈയേറി മന്ത്രി തോമസ് ചാണ്ടി നിർമിച്ച റിസോർട്ടിനെതിരെയും ചട്ടങ്ങൾ ലംഘിച്ച് പി.വി.അൻവർ എം.എൽ.എ നിർമിച്ച അമ്യൂസ്മെന്റ് പാർക്കിനെതിരെയും പ്രതിപക്ഷ യുവജന സംഘടനകള്‍ പ്രതിഷേധവുമായെത്തി.വാട്ടർ തീം പാർക്ക് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട് കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പാർക്കിനെ അനുകൂലിക്കുന്നവരും തമ്മിൽ സംഘർഷമുണ്ടായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ