scorecardresearch

കോന്നിയില്‍ പൊട്ടിത്തെറി; ഡിസിസിക്കെതിരെ അടൂര്‍ പ്രകാശ്

സാമുദായിക പരിഗണന നോക്കണമെന്നും അടൂര്‍ പ്രകാശ് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ബാബു ജോര്‍ജ്

സാമുദായിക പരിഗണന നോക്കണമെന്നും അടൂര്‍ പ്രകാശ് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ബാബു ജോര്‍ജ്

author-image
WebDesk
New Update
കോന്നിയില്‍ പൊട്ടിത്തെറി; ഡിസിസിക്കെതിരെ അടൂര്‍ പ്രകാശ്

പത്തനംതിട്ട: കോന്നി സീറ്റിനെ ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഡിസിസിക്കെതിരെ അടൂര്‍ പ്രകാശ് എംപി പരസ്യമായി രംഗത്തെത്തിയതോടെയാണ് കോണ്‍ഗ്രസ് പ്രതിസന്ധിയിലായത്. കോന്നിയില്‍ ഈഴവ സ്ഥാനാര്‍ഥി വേണമെന്ന പത്തനംതിട്ട ഡിസിസിയുടെ നിലപാട് തനിക്കെതിരെയുള്ള നീക്കമാണെന്ന് കോന്നി മുന്‍ എംഎല്‍എ കൂടിയായ അടൂര്‍ പ്രകാശ് പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.

Advertisment

"കോന്നിയില്‍ ജയിക്കാന്‍ ഈഴവ സ്ഥാനാര്‍ഥി തന്നെ വേണമെന്നില്ല. എല്ലാ വിഭാഗത്തിലുള്ളവരുടെയും പിന്തുണയുണ്ടാകും. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണ്. ഡിസിസി പ്രസിഡന്റ് നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല" അടൂര്‍ പ്രകാശ് പറഞ്ഞു. സാമുദായിക പരിഗണനയല്ല വിജയഘടകം. ഈ സമയത്ത് ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ശ്രദ്ധിച്ച് അഭിപ്രായപ്രകടനം നടത്തണമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

എന്നാല്‍, മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്. സാമുദായിക പരിഗണന നോക്കണമെന്നും അടൂര്‍ പ്രകാശ് കാര്യങ്ങള്‍ മനസ്സിലാക്കണമെന്നും ബാബു ജോര്‍ജ് പറഞ്ഞു.

പ്രമാടം പഞ്ചായത്ത് പ്രസിഡന്‍റ് റോബിന്‍ പീറ്ററെ കോന്നിയില്‍ സ്ഥാനാര്‍ഥിയാക്കാന്‍ അടൂര്‍ പ്രകാശ് ശ്രമിക്കുന്നെന്ന ആരോപണമാണ് ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് നേരത്തെ ഉന്നയിച്ചത്. ഈഴവ സ്ഥാനാര്‍ഥിയെ വേണമെന്നും സാമുദായിക സമവാക്യങ്ങള്‍ പാലിക്കണമെന്നും ബാബു ജോര്‍ജ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് അടൂര്‍ പ്രകാശ് രംഗത്തെത്തിയത്.

Advertisment

സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പരസ്യപ്രസ്താവനകളെല്ലാം കെപിസിസി വിലക്കിയിട്ടുണ്ട്. ഹൈക്കമാന്‍ഡ് നിര്‍ദേശപ്രകാരമാണ് പരസ്യപ്രസ്താവനകള്‍ വിലക്കിയതെന്ന് കെപിസിസി അധ്യക്ഷന്‍ അറിയിച്ചു. നാളെ കെപിസിസി തിരഞ്ഞെടുപ്പ് സമിതി ചേരും. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മൂന്ന് ദിവസത്തിനകം തീരുമാനമെടുക്കാൻ കെപിസിസിയില്‍ ധാരണയായിട്ടുണ്ട്.

Congress By Election Dcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: