Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

യുവതിയെ പട്ടിണിക്കിട്ടത് കൊല്ലുകയെന്ന ഉദ്ദേശ്യത്തോടെ, ഭർത്താവിനും അമ്മയ്ക്കുമെതിരെ കൊലക്കേസ്

മാർച്ച് 21 ന് രാത്രിയാണു കരുനാഗപ്പളളി സ്വദേശിയായ തുഷാര ഭർതൃവീട്ടിൽ വച്ച് മരിച്ചത്. മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം

kollam murder, ie malayalam

കൊല്ലം: യുവതിയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. മരിച്ച തുഷാരയുടെ ഭർത്താവ് ചന്തുലാലിനും അമ്മ ഗീതാലാലിനുമെതിരെയാണ് കേസ്. കൊല്ലണമെന്ന ഉദ്ദേശ്യത്തോടുകൂടിയാണ് യുവതിയെ പട്ടിണിക്കിട്ടതെന്ന് കൊല്ലം റൂറൽ എസ്‌പി കെ.ജെ.സൈമൺ പറഞ്ഞു.

മാർച്ച് 21 ന് രാത്രിയാണു കരുനാഗപ്പളളി സ്വദേശിയായ തുഷാര ഭർതൃവീട്ടിൽ വച്ച് മരിച്ചത്. മരണ സമയത്ത് 20 കിലോ മാത്രമായിരുന്നു തുഷാരയുടെ ഭാരം. 2013ലാ​യി​രു​ന്നു തു​ഷാ​ര​യു​ടെ​യും ച​ന്തു​ലാ​ലിന്റേയും വി​വാ​ഹം. വി​വാ​ഹ​സ​മ​യ​ത്ത് 20 പ​വ​ൻ സ്വ​ർ​ണ​വും ര​ണ്ടു ല​ക്ഷം രൂ​പ​യും സ്​​ത്രീ​ധ​ന​മാ​യി ന​ൽ​കാ​മെ​ന്ന് പ​റ​യു​ക​യും 20പ​വ​ൻ ന​ൽ​കു​ക​യും ചെ​യ്തു. മൂ​ന്നു മാ​സം ക​ഴി​ഞ്ഞ​പ്പോ​ൾ ചന്തുലാലിന്റെ കുടുംബം ര​ണ്ടു​ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ച​ന്തു​ലാ​ൽ താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​റ​മ്പും കാ​റും വി​റ്റ​താ​യി ബോ​ധ്യ​പ്പെ​ട്ട​തോ​ടെ തു​ഷാ​ര​യു​ടെ കു​ടും​ബം ബാ​ക്കി ര​ണ്ടു ല​ക്ഷം രൂ​പ ന​ൽ​കി​യി​ല്ല. ഇ​തി​നെ​ തു​ട​ർ​ന്നാ​ണ്​​ ച​ന്തു​ലാ​ലും മാ​താ​വും ചേ​ർ​ന്ന് തു​ഷാ​ര​യെ പീ​ഡി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

Read: പട്ടിണിക്കിട്ട യുവതി മരിക്കുമ്പോള്‍ ഉണ്ടായിരുന്നത് വെറും 20 കിലോ; ഭര്‍ത്താവും മാതാവും അറസ്റ്റില്‍

വീ​ട്ടി​ൽ പോ​കാ​നോ വീ​ട്ടു​കാ​രെ ഫോ​ണി​ൽ വി​ളി​ക്കാ​നോ തു​ഷാ​ര​യെ അ​നു​വ​ദി​ച്ചി​ല്ല. പഞ്ചസാര വെളളവും അരി കുതിര്‍ത്തതും മാത്രമായിരുന്നു തുഷാരയ്ക്ക് ചന്തുലാലും ഗീതയും നല്‍കിയിരുന്നത്. ആരോഗ്യനില മോശമായപ്പോൾ ആശുപത്രിയില്‍ എത്തിച്ചില്ല. കൂടാതെ ക്രൂരമായി മർദിക്കുകയും ചെയ്തു. ഭക്ഷണവും ചികിത്സയും നിഷേധിച്ച തുഷാര മരിക്കുമ്പോള്‍ വെറും 20 കിലോ മാത്രമാണ് തൂക്കം ഉണ്ടായിരുന്നത്.

രണ്ട് കുട്ടികളുടെ മാതാവ് കൂടിയായിരുന്നു തുഷാര. ബ​ന്ധു​ക്ക​ൾ മരണത്തിൽ ദു​രൂ​ഹ​ത ആ​രോ​പി​ച്ച​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ ക്രൂ​ര​ത പു​റ​ത്താ​യ​ത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kollam women death murder case against husband

Next Story
ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച 12 പേര്‍ അറസ്റ്റില്‍child porn, pedophilia
The moderation of comments is automated and not cleared manually by malayalam.indianexpress.com