Latest News

സ്ത്രീധനമായി 100 പവൻ സ്വർണം, 1.25 ഏക്കർ സ്ഥലം; 10 ലക്ഷത്തിന്റെ കാർ ഇഷ്ടപ്പെടാത്തതിന് ക്രൂര പീഡനം

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി.വിസ്മയയെയാണ് ശൂരനാട് പോരുവഴിയിലെ ഭര്‍ത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടെത്തിയത്

vismaya, kerala news, ie malayalam

കൊല്ലം: കൊല്ലത്ത് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. സ്ത്രീധനത്തിന്റെ പേരിൽ മകളെ യുവാവ് നിരന്തരം ഉപദ്രവിക്കുമെന്ന് പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞു. 100 പവൻ സ്വർണവും ഒരു ഏക്കർ 25 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലവരുന്ന കാറുമാണ് സ്ത്രീധനമായി നൽകിയത്. കാർ ഇഷ്ടപ്പെടാതെ വന്നതോടെയാണ് മകളെ ഉപദ്രവിക്കാൻ തുടങ്ങിയതെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തു ലക്ഷം രൂപയോ കാറോ നൽകാമെന്നായിരുന്നു പറഞ്ഞത്. ഇതനുസരിച്ച് കാര്‍ വാങ്ങി നൽകി. ഈ കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു പീഡനം. കാറ് വേണ്ട പകരം പണം മതിയെന്നായിരുന്നു ഭർത്താവിന്റെ ആവശ്യം. അത് മകൾ എന്നോട് പറഞ്ഞു. എന്നാൽ സിസിയിട്ട് വാങ്ങിയ കാറാണെന്നും വിൽക്കാൻ കഴിയില്ലെന്നും ഞാൻ മകളോട് പറഞ്ഞു. ഇക്കാര്യം പറഞ്ഞ് മകളെ നിരന്തരം ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.

Read More: മരംമുറി: വനം കൊള്ളയ്ക്ക് വേരു പിടിച്ചത് ഇങ്ങനെ

സിസിയിൽ വാങ്ങിയതാണ് കാറെന്ന് അറിഞ്ഞതിന് ശേഷം കഴിഞ്ഞ ജനുവരിയിൽ ഒരു ദിവസം രാത്രി 1 മണിയോടെ കിരൺ മകളുമായി വീട്ടിൽ വന്നു. വണ്ടി വീട്ടിൽ കൊണ്ടിട്ടു. മകളെ അവിടെ വച്ച് അടിച്ചു. തടയാൻ ശ്രമിച്ച സഹോദരനെയും അടിച്ചതായി പിതാവ് പറഞ്ഞു.

ഭർതൃഗൃഹത്തിൽ മർദനമേറ്റതിനെക്കുറിച്ച് വിസ്മയ ബന്ധുക്കൾക്ക് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. മർദനത്തിൽ പരുക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കൾക്ക് കൈമാറിയിരുന്നു. ഭർത്താവ് വീട്ടിൽ വന്നാൽ തന്നെ അടിക്കാറുണ്ടെന്നും സ്ത്രീധനമായി കൊടുത്ത വണ്ടി കൊള്ളില്ലെന്ന് പറഞ്ഞെന്നും അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും അസഭ്യം പറഞ്ഞെന്നും വിസ്മയ ബന്ധുക്കളോട് ചാറ്റിൽ പറയുന്നു. വിസ്മയയ്ക്ക് മര്‍ദനമേറ്റ ചിത്രങ്ങളും സന്ദേശങ്ങളും വീട്ടുകാര്‍ പുറത്തുവിട്ടിട്ടുണ്ട്.

കൊല്ലം നിലമേല്‍ കൈതോട് സ്വദേശിനി എസ്.വി.വിസ്മയയെയാണ് ശൂരനാട് പോരുവഴിയിലെ ഭര്‍ത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപായിരുന്നു സജിതയും എസ്.കിരൺ കുമാറും തമ്മിലുളള വിവാഹം. കിരണിന്റെ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചനിലയിലാണ് വിസ്മയയെ കണ്ടെത്തിയത്. പന്തളം എന്‍എസ്എസ് കോളജിലെ അവസാന വര്‍ഷ ആയുര്‍വേദ ബിരുദ വിദ്യാര്‍ഥിനിയാണ് മരിച്ച വിസ്മയ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kollam vismaya suicide dowry harassment

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express