കൊല്ലം: നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ തല്ലിച്ചതച്ച് സിഐടിയു പ്രവർത്തകർ. യൂണിയൻ കോർപ്പ് സൂപ്പർ മാർട്ട് ഉടമ ഷാനിനെയാണ് തൊഴിലാളികൾ മർദിച്ചത്. സംഭവത്തിൽ 13 സിഐടിയു പ്രവർത്തകർക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണിയോടെയാണ് സംഭവം.
സിഐടിയു പ്രവർത്തകരിൽ ഒരാൾ മദ്യപിച്ച് സൂപ്പർ മാർക്കറ്റിലെത്തി താനുമായി തർക്കമുണ്ടായെന്നും, പിന്നാലെ കൂട്ടം ചേർന്നെത്തി മർദിക്കുകയായിരുന്നുവെന്നുമാണ് ഉടമ ഷാനുവിന്റെ പരാതിയിൽ പറയുന്നത്. മർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സിഐടിയു പ്രവർത്തകർ ഷാനിനെ മർദിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അതേസമയം, വ്യക്തിവിരോധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. ഷാനുവിനെ മർദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.