scorecardresearch
Latest News

കൊല്ലത്ത് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വിഡിയോ

സംഭവത്തിന് മുൻപ് സ്കൂളിലെ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്

കൊല്ലത്ത് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്നും ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്; വിഡിയോ

കൊല്ലം: പത്താംക്ലാസുകാരി സ്കൂളിന്‍റെ മൂന്നാം നിലയില്‍ നിന്നും ചാടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്. അധ്യാപകരുടെ മാനസിക പീഡനങ്ങളെത്തുടര്‍ന്നാണ് വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയതെന്നാണ് ആരോപണം. സംഭവത്തിന് മുൻപ് സ്കൂളിലെ സിന്ധു ടീച്ചര്‍ ഗൗരിയെ ക്ലാസില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഏഷ്യാനെറ്റ് ന്യൂസ് ആണ് വിഡിയോ പുറത്ത് വിട്ടത്.

സിന്ധുടീച്ചര്‍ വന്ന് ഗൗരിയെ മാത്രം ക്ലാസില്‍ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ടു പോകുന്നത് ദൃശ്യങ്ങളിൽ കാണാം. പിന്നീട് 25 മിനിറ്റുകള്‍ക്ക് ശേഷം താൻ പഠിക്കുന്ന ഹൈസ്കൂള്‍ ബ്ലോക്കില്‍ നിന്നും സമീപത്തെ എല്‍പി ബ്ലോക്കിലേക്ക് ഗൗരി നടക്കുന്നതിന്‍റെ ദൃശ്യങ്ങളും കാണാം. എല്‍പി ബ്ലോക്കിന് മൂന്നാം നിലയിലേക്ക് പെണ്‍കുട്ടി കയറുന്നതിന്‍റെ ദൃശ്യങ്ങളും ഒടുവില്‍ മൂന്നാം നിലയില്‍ നിന്നും താഴേക്ക് ഗൗരി വീഴുന്നതും വിഡിയോയിൽ കാണാം.


കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​ഴി​​ഞ്ഞ് ഒ​​​ന്ന​​​ര​​​യോ​​​ടെ​​​യാ​​​ണ് ഗൗ​​​രി ട്രി​​​നി​​​റ്റി ലൈ​​​സി​​​യം സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ത്തി​​​ൽ നി​​​ന്നു വീ​​​ണ​​​ത്. ത​​​ല​​​യ്ക്കും ന​​​ട്ടെ​​​ല്ലി​​​നും ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രു​​​ക്കേ​​​റ്റ് അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ലാ​​​ണ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഗൗരി നേഹയ്ക്ക് ചികിത്സ നിഷേധിക്കപ്പെട്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു​. ഗുരുതരമായി പരുക്കേറ്റ ഗൗരിക്ക് കൊല്ലം ബെൻസിഗർ ആശുപത്രിയിൽ നാലു മണിക്കൂറോളം ചികിത്സ ലഭിക്കാതെ പോയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വിശദമായ സ്കാനിങ് നടത്തിയില്ലെന്നും പൊലീസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kollam school student suicide cctv visuals out