കൊ​ല്ലം: കൊ​ല്ല​ത്തു സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്നു വീ​ണ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ ആരോപിതരായ അധ്യാപികമാരെ സ്ക്കൂൾ മാനേജ്മെന്റ് പുറത്താക്കി. സ്ക്കൂൾ മാനേജ്മെന്റിന്റെ അടിയന്തര യോഗത്തിന് ശേഷമാണ് അധ്യാപികമാരായ സി​ന്ധു, ക്ര​സ​ൻ​സ് എന്നിവരെ പുറത്താക്കാൻ സ്ക്കൂൾ അധികൃതർ തീരുമാനിച്ചത്. വിദ്യാർഥിനിയുടെ മരണത്തിൽ 2 അധ്യാപികമാർക്കെതിരെ ആത്മഹത്യപ്രേരണ ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന​ര​യോ​ടെ​യാ​ണ് ഗൗ​രി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നു വീ​ണ​ത്. ത​ല​യ്ക്കും ന​ട്ടെ​ല്ലി​നും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ഗുരതരമായി പരുക്കേറ്റ കുട്ടി ഇന്നലെയാണ് മരിച്ചത്. . ആ​ലാ​ട്ടു​കാ​വ് കെ.​പി. ഹൗ​സി​ൽ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ മ​ക​ൾ ഗൗ​രി ഹേ (15)യാണ് മരിച്ചത

വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്കൂ​ളി​ലെ ര​ണ്ട് അ​ധ്യാ​പി​ക​മാ​ർ​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ധ്യാ​പി​ക​മാ​ർ ശ​കാ​രി​ച്ച​തി​ൽ മ​നം നൊ​ന്താ​ണു മ​ക​ൾ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​തെ​ന്നാ​ണ് പി​താ​വ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. അധ്യാപികമാർ ഇപ്പോൾ ഒളിവിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ