scorecardresearch

കൊല്ലത്ത് മാതാപിതാക്കളെ മർദിച്ച് അവശരാക്കിയശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

രാജസ്ഥാൻ സ്വദേശികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്

രാജസ്ഥാൻ സ്വദേശികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്

author-image
WebDesk
New Update
kollam map

കൊല്ലം: മാതാപിതാക്കളെ മർദിച്ച് അവശരാക്കിയശേഷം മകളെ തട്ടിക്കൊണ്ടുപോയി. വഴിയോര കച്ചവടക്കാരായ രാജസ്ഥാൻ സ്വദേശികളുടെ 13 കാരിയായ മകളെയാണ് തട്ടിക്കൊണ്ടു പോയത്. കൊല്ലം ഓച്ചിറയിൽ ഇന്നലെ രാത്രിയാണ് സംഭവം.

Advertisment

ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായുളള തിരച്ചിൽ തുടരുകയാണെന്നും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. റോഷനും സംഘവും മകളെ ശല്യം ചെയ്തിരുന്നതായി കുടുംബം പൊലീസിനോട് വ്യക്തമാക്കി.

കൊല്ലം ദേശീയ പാതയ്ക്ക് സമീപത്തായിരുന്നു രാജസ്ഥാൻ സ്വദേശികളായ കുടുംബം വഴിയോര കച്ചവടം നടത്തിയിരുന്നത്. ഇന്നലെ രാത്രിയിൽ റോഷനും മറ്റു നാലുപേരും ചേർന്ന് ഇവർ താമസിച്ചിരുന്ന സ്ഥലത്തേക്ക് എത്തുകയായിരുന്നു. പെൺകുട്ടിയെ ബലമായി കൂട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ മാതാപിതാക്കൾ തടയുകയും റോഷനും സംഘവും ചേർന്ന് അവരെ മർദിക്കുകയുമായിരുന്നു.

Kollam Rajasthan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: