കൊല്ലം: കൊല്ലം ജില്ലയിലെ പ്രാക്കുളത്ത് ദമ്പതിമാരും അയൽവാസിയും അടക്കം മൂന്നുപേര്‍ ഷോക്കേറ്റ് മരിച്ചു.
പ്രാക്കുളം ഗോസ്തലക്കാവിന് സമീപം താമസിക്കുന്ന സന്തോഷ്, ഭാര്യ റംല, അയല്‍വാസിയായ ശ്യാം കുമാര്‍ എന്നിവരാണ് മരിച്ചത്.
വീട്ടിലെ ഇലക്ട്രിക് ഉപകരണം പ്രവര്‍ത്തിപ്പിക്കുന്നതിനിടെയാണ് സന്തോഷിന് ഷോക്കേറ്റത്.ഷോക്കേറ്റ സന്തോഷിനെനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് റംലയ്ക്കും ശ്യാംകുമാറിനും ഷോക്കേറ്റതെന്നാണ് വിവരം.
മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.