കൊല്ലം: തൊഴിൽ പീഡനം ആരോപിച്ച മലയാളി സൈനികനെ നാസിക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി റോയ് മാത്യുവാണ് മരിച്ചത്. കഴിഞ്ഞ മാസം 25-ാം തിയതി മുതൽ റോയിയെ കാണാനില്ലായിരുന്നു. സൈനികന്റ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു. റോയിയെ തടവിൽ വച്ചിരിക്കുകയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഇന്ന് രാവിലെയാണ് നാസിക്കിൽ നിന്ന് റോയ് മരിച്ച വിവരം ബന്ധുക്കളെ അറിയിക്കുന്നത്. 13 വർഷമായി കരസേനയിൽ ജോലി ചെയ്യുന്ന റോയ് അഞ്ചു വർഷം മുൻപാണ് നാസിക്കിൽ എത്തിയത്. കഴിഞ്ഞ ഡിസംബറിൽ നാട്ടിലെത്തിയിരുന്ന റോയ് കഴിഞ്ഞ 25ന് ഭാര്യയെ വിളിച്ച് തൊഴിൽ സ്ഥലത്ത് ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വീട്ടുകാർക്ക് അങ്ങോട്ട് വിളിക്കാനോ ബന്ധപ്പെടാനോ കഴിഞ്ഞില്ല. തുടർന്ന് മുഖ്യമന്ത്രിക്ക് പരാതിയും നൽകിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ