കൊല്ലം: കൊട്ടിയത്തിനടുത്ത് ഇത്തിക്കരയിൽ കെഎസ്ആർടിസി ബസും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചു. അപകടത്തിൽ മൂന്നു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.

അപകടം നടന്ന ഉടൻ പരുക്കേറ്റവരെ അടുത്തുളള ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. കെഎസ്ആർടിസി ബസിന്‍റെ ഡ്രൈവറും കണ്ടക്ടറും ട്രക്കിന്‍റെ ഡ്രൈവറുമാണ് മരിച്ചത്.

രണ്ട് പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഒരാളുടെ മൃതദേഹം പുറത്തെടുക്കാനായില്ലെന്നാണ് വിവരം. കെഎസ്ആർടിസി ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങളാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ട്രക്ക് ഡ്രൈവറുടെ മൃതദേഹം വാഹനത്തിനുള്ളിൽ തന്നെയാണ് ഉളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook