Latest News
രാജ്യത്ത് 44,230 പേർക്ക് കോവിഡ്; 555 മരണം
ഹർഡിൽസിൽ ജാബിർ പുറത്ത്; ബോക്സിങ്ങിൽ മെഡലുറപ്പിച്ച് ലവ്ലിന ബോർഗോഹൈൻ
അമ്പെയ്ത്തിൽ ദീപിക കുമാരി ക്വാർട്ടറിൽ; സ്റ്റീപ്പിൾ ചേസിൽ ദേശിയ റെക്കോഡ് തിരുത്തി അവിനാശ് സാബ്ലെ

രേഷ്മയുടെ ഫെയ്സ്ബുക്ക് ‘കാമുകൻ’ ആത്മഹത്യ ചെയ്ത യുവതികളെന്ന് പൊലീസ്

ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു അനന്ദു എന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി നിര്‍മിച്ച് ആര്യയും ഗ്രീഷ്മയും ചാറ്റ് ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ

reshma, kerala news, ie malayalam

കൊല്ലം: കല്ലുവാതക്കലിൽ നവജാത ശിശുവിനെ കൊന്ന കേസിൽ അറസ്റ്റിലായ രേഷ്മയുടെ കാമുകനെ പൊലീസ് കണ്ടെത്തി. അനന്ദു എന്ന വ്യാജ ഐഡിയിൽ ഫെയ്സ്ബുക്കിലൂടെ രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ആത്മഹത്യ ചെയ്ത ബന്ധുക്കളായ യുവതികളെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് വിവരങ്ങൾ പുറത്തായത്.

രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് പറഞ്ഞിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഇയാളുടെ രഹസ്യമൊഴി പൊലീസ് രേഖപ്പെടുത്തും. രേഷ്മയോട് കുഞ്ഞിനെ ഉപേക്ഷിക്കാൻ പറഞ്ഞത് യുവതികളാണെന്നാണ് പൊലീസ് കണ്ടെത്തൽ.

Read More: കിറ്റെക്സിനോട് സർക്കാർ പ്രതികാരം തീർക്കുന്നു; കോവിഡ് കണക്ക് മറച്ചുവച്ചാൽ ഒന്നാമതാകില്ല: കെ. സുരേന്ദ്രൻ

ജൂൺ 22 നാണ് കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ രേഷ്മ അറസ്റ്റിലായത്. ഫെയ്‌സ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മ പൊലീസിനു നൽകിയ മൊഴി. ഇതോടെയാണ് രേഷ്മയുടെ ഫെയ്സ്ബുക്ക് കാമുകനെ കണ്ടെത്താനുളള ശ്രമം പൊലീസ് തുടങ്ങിയത്.

രേഷ്മ അറസ്റ്റിലായതിന് പിന്നാലെ ബന്ധുവായ ആര്യയെ ചോദ്യംചെയ്യാൻ പൊലീസ് വിളിപ്പിച്ചിരുന്നു. രേഷ്മ ഉപയോഗിച്ചിരുന്നത് ആര്യയുടെ പേരിലുള്ള സിം കാര്‍ഡായിരുന്നു. എന്നാൽ പൊലീസ് നിർദേശം ലഭിച്ചതിന് പിന്നാലെ ആര്യ ഭർതൃസഹോദരിയുടെ മകൾ ഗ്രീഷ്മയെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങുകയായിരുന്നു. തുടർന്ന് ഇരുവരെയും ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ചാറ്റിങ്ങിലൂടെ രേഷ്മയെ കബളിപ്പിക്കാനായിരുന്നു അനന്ദു എന്ന പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് ഐഡി നിര്‍മിച്ച് ആര്യയും ഗ്രീഷ്മയും ചാറ്റ് ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. രേഷ്മ ഗര്‍ഭിണിയാണെന്ന വിവരം ഇവര്‍ അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞിനെ ഉപേക്ഷിച്ചത് രേഷ്മയാണെന്ന് ഇവര്‍ കരുതിയിരുന്നില്ലെന്നുമാണ് പൊലീസ് നിഗമനം. രേഷ്മ അറസ്റ്റിലായതോടെ തങ്ങളും പിടിയിലാകുമെന്ന ഭയമാണ് ഇരുവരെയും ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും പൊലീസ് കരുതുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kollam kalluvathukkal reshma case police says facebook lover is her relative girls524855

Next Story
‘ജവാന്‍’ വീണ്ടുമെത്തുന്നു, തിങ്കളാഴ്ച മുതല്‍ ഉത്പാദനം; മൂന്നുപേര്‍ക്ക് സസ്‌പെന്‍ഷന്‍spirt theft case, travancore sugars and chemicals, jawan rum,awan production, Jawan liquor, TCS factory production, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com