കൊല്ലം കുളത്തൂപ്പുഴയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാക്കിസ്ഥാൻ നിർമിതമെന്ന് സംശയം. വെടിയുണ്ടകളിൽ പിഒഎഫ് എന്നു രേഖപ്പെടുത്തിയതായി കണ്ടെത്തി. പാക്കിസ്ഥാന്‍ ഓര്‍ഡിനന്‍സ് ഫാക്‌ടറിയുടെ ചുരുക്കപ്പേരാണ് പിഒഎഫ് എന്നാണ് പ്രാഥമിക നിഗമനം. പാക്കിസ്ഥാന്‍ സൈന്യത്തിന് വേണ്ടി വെടിയുണ്ടകള്‍ നിര്‍മിക്കുന്ന ഇടമാണിത്.
വെടിയുണ്ടകൾ കണ്ടെത്തിയ സ്ഥലത്ത് ബോംബ് സ്‌ക്വാഡ് വീണ്ടും പരിശോധന നടത്തുന്നുണ്ട്. 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴയിൽ നിന്ന് കണ്ടെത്തിയത്. 1981,82 വർഷങ്ങളിൽ നിർമിച്ച വെടിയുണ്ടകളാണെന്ന് പരിശോധനയിൽ കണ്ടെത്തി.
Read Also: ഡെന്നീസ് ജോസഫ് തിരക്കഥ, ഒമർ ലുലു സംവിധാനം; പ്രധാന വേഷത്തിൽ സൂപ്പർ താരം
ദീര്‍ഘദൂര ലക്ഷ്യസ്ഥാനത്തെത്താന്‍ കഴിയുന്ന 7.62 എംഎം വെടിയുണ്ടകളാണിവ. വെടിയുണ്ട കണ്ടെത്തിയത് കുളത്തൂപ്പുഴ മുപ്പത്തടി പാലത്തിനടിയിലാണ്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തിരകളുടെ ഡയമീറ്റർ നോക്കി ഏതുതരം തോക്കിൽ ഉപയോഗിക്കുന്നതാണെന്നു തിട്ടപ്പെടുത്തുമെന്നു പൊലീസ് പറയുന്നു.
കുളത്തുപ്പൂഴയിൽ നിന്ന് 5 കിലോമീറ്റർ ദൂരെ മുപ്പതടി പാലം എന്ന സ്ഥലത്തു വനമേഖലയിൽ മാലിന്യങ്ങൾ തള്ളുന്ന റോഡരുകിൽ പൊതിഞ്ഞ നിലയിലായിരുന്നു വെടിയുണ്ടകൾ. കുളത്തൂപ്പുഴ പൊലീസ് ഇവ കൊട്ടാരക്കര റൂറൽ എസ്‌പി ഓഫിസിലേക്കു മാറ്റി.