Latest News

സിപിഎം പ്രവർത്തകന്റെ കൊലപാതകം; പിന്നിൽ ബിജെപിയെന്ന് ആരോപണം, കൊല്ലത്ത് അഞ്ചിടത്ത് ഹർത്താൽ

ഉച്ചയ്‌ക്ക് ഒന്ന് മുതൽ വൈകീട്ട് നാലുവരെയാണ് ഹർത്താൽ

cpm election, cpm,

കൊല്ലം: സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിനു പിന്നിൽ ബിജെപിയെന്ന് ആരോപണം. കൊല്ലം മൺറോത്തുരുത്തിലെ സിപിഎം പ്രവർത്തകൻ മണിലാലിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ. മൺറോത്തുരുത്ത്, കിഴക്കേകല്ലട, പേരയം, കുണ്ടറ, പെരിനാട് എന്നീ പഞ്ചായത്തുകളിൽ ഉച്ചയ്‌ക്ക് ഒന്ന് മുതൽ വൈകീട്ട് നാലുവരെയാണ് ഹർത്താൽ. മണിലാലിനെ കൊലപ്പെടുത്തിയ പട്ടംത്തുരുത്ത് സ്വദേശി അശോകനെ പൊലീസ് അറസ്റ്റു ചെയ്തു. ബിസിനസുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് സൂചന. എന്നാൽ രാഷ്ട്രീയ കൊലപാതകമാണെന്നാണ് സിപിഎം ആരോപണം. അശോകനെ കൂടാതെ മറ്റൊരു ആളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് മറ്റ് വിവരങ്ങളൊന്നും പൊലീസ് പുറത്തുവിട്ടിട്ടില്ല.

മൺറോത്തുരുത്തിൽ ഹോം സ്റ്റേ ഉടമയാണ് 53 വയസുകാരനായ മണിലാൽ. നാട്ടുകാരൻ തന്നെയായ അശോകൻ വാക്കുതർക്കത്തിനൊടുവിൽ മണിലാലിനെ കുത്തുകയായിരുന്നു. ഇന്നലെ രാത്രി മൺറോത്തുരുത്ത് കനറാ ബാങ്കിനു സമീപമാണ് കൊലപാതകം നടന്നത്. ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് കൊലപാതകക്കേസിൽ അറസ്റ്റിലായ അശോകൻ.

Read Also: പൗരത്വ നിയമഭേദഗതി ജനുവരി മുതല്‍ നടപ്പാക്കിയേക്കും: ബിജെപി

തിരഞ്ഞെടുപ്പ് ശബ്ദപ്രചാരണം അവസാനിച്ചശേഷം നാട്ടുകാർ കൂടിനിന്ന് രാഷ്ട്രീയ ചർച്ച നടത്തുന്നതിനിടെ മദ്യലഹരിയിൽ അശോകൻ അസഭ്യവർഷം നടത്തി. മണിലാൽ ഇതു ചോദ്യം ചെയ്തു. എന്നാൽ, അശോകൻ വീണ്ടും അസഭ്യവർഷം തുടർന്നു. ഇതുകേട്ട് മണിലാൽ അശോകനെ അടിച്ചു. അവിടെനിന്നു നടന്നുപോയ മണിലാലിനെ അശോകൻ പിന്നിൽ നിന്നു കുത്തി വീഴ്ത്തുകയായിരുന്നു.

മണിലാലിനെ കൊന്നത് ആർഎസ്എസ് ഗൂഢാലോചനയ്‌ക്കൊടുവിലാണെന്നാണ് സിപിഎം ആരോപിക്കുന്നത്. മാസങ്ങൾക്ക് മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നേരിട്ടെത്തി പാർട്ടി അംഗത്വം നൽകിയ ആളാണ് അശോകനെന്നും മണിലാലിനെ ആസൂത്രിതമായി കൊല്ലുകയായിരുന്നെന്നും സിപിഎം ആരോപിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kollam cpm worker murder case allegations against bjp

Next Story
Win Win W-593 Lottery Result: വിൻ വിൻ W-593 ലോട്ടറിയുടെ നറുക്കെടുപ്പ് പൂർത്തിയായി, ഫലം അറിയാംwin win w-591 lottery, വിൻ വിൻ w-591, ഭാഗ്യക്കുറി, kerala lottery, കേരള ലോട്ടറി, വിൻ വിൻ ലോട്ടറി, win win lottery draw date, വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് തിയതി, kerala lottery results, കേരള ലോട്ടറി ഫലം, win win lottery kerala win win w-591 lottery, win win lottery kerala win win w-590 lottery results, kerala lottery x'mas new year bumper ticket, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ, kerala lottery x'mas new year bumper ticket price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ ടിക്കറ്റ് വില, kerala lottery x'mas new year bumper ticket draw date, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ് തിയതി, kerala lottery x'mas new year bumper price, കേരള ലോട്ടറി ക്രിസ്മസ്-പുതുവത്സര ബംപർ സമ്മാനത്തുക, kerala lottery news, kerala news, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express