കൊല്ലം: കൊ​ല്ലം ച​വ​റ​യി​ൽ പ​ഴ​യ ഇ​രു​ന്പു​പാ​ലം ത​ക​ർ​ന്നു​വീ​ണു മ​രി​ച്ച​വ​രു​ടെ എ​ണ്ണം ര​ണ്ടാ​യി. ത​ക​ർ​ന്നു വീ​ണ പാ​ലം ഉ​യ​ർ​ത്തി​യ​പ്പോ​ഴാ​ണ് ഒ​രാ​ളു​ടെ​കൂ​ടി മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ച്ച​യാ​ളെ ഇ​തേ​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ച​വ​റ സ്വ​ദേ​ശി ശ്യാ​മ​ളാ​ദേ​വി​യാ​ണ് മ​രി​ച്ച മ​റ്റൊ​രാ​ൾ.

40 ലേറെ പേർക്ക് പരുക്കേറ്റു. ഇവരെ കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണ്. ചവറ കെഎംഎംഎൽ പ്ലാന്റിനുളളിലെ പാലമാണ് തകർന്നത്.

കെഎംഎംഎല്ലിനെതിരെ തൊഴിലാളികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രതിഷേധം പങ്കെടുപ്പിച്ചിരുന്നു. 500 ഓളം പേർ പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. പ്രതിഷേധം കഴിഞ്ഞ് പാലത്തിലൂടെ ജനങ്ങൾ മടങ്ങിപ്പോകവേയാണ് അപകടം ഉണ്ടായത്. സ്ത്രീകളും കുട്ടികളും പ്രായമായവരും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ