കൊല്ലം: കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 13.14 കിലോമീറ്റർ നീളമുള്ള ബൈപ്പാസാണ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചത്. തിരുവനന്തപുരത്തെത്തിയ മോദി ഹെലികോപ്റ്ററിലാണ് കൊല്ലത്തെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ പി.സദാശിവവും അടക്കമുള്ള പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.

ഏറെ വിവാദങ്ങൾക്ക് നടുവിലാണ് കൊല്ലം ബൈപ്പാസിന്റെ ഉദ്ഘാടനം നടന്നത്. ബൈപാസ് കടന്നുപോകുന്ന ഇരവിപുരത്തെ എംഎല്‍എ എം.നൗഷാദിനേയും മേയറേയും ഉദ്ഘാടന ചടങ്ങിൽ തഴഞ്ഞു. അതേസമയം, ഒ.രാജഗോപാൽ എംഎല്‍എയും ബിജെപി എംപിമാരായ സുരേഷ് ഗോപിയും വി.മുരളീധരനും ചടങ്ങിൽ പങ്കെടുത്തു.

എംപിമാരായ എൻ.കെ.പ്രേമചന്ദ്രൻ, കെ.സോമപ്രസാദ് എന്നിവരും കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിന് പുറമേ മന്ത്രിമാരായ ജെ.മേഴ്സിക്കുട്ടിയമ്മ, ജി.സുധാകരൻ, കെ.രാജു എന്നിവരും ഉദ്ഘാടന ചടങ്ങിനെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ