scorecardresearch

കൊല്ലത്ത് അനന്തപുരി എക്‌സ്‌പ്രസ് ട്രെയിനിന്റെ എൻജിനു തീപിടിച്ചു

ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിശനമസേന അറിയിച്ചു

ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിശനമസേന അറിയിച്ചു

author-image
WebDesk
New Update
കൊല്ലത്ത് അനന്തപുരി എക്‌സ്‌പ്രസ് ട്രെയിനിന്റെ എൻജിനു തീപിടിച്ചു

കൊല്ലം: കൊല്ലത്ത് ട്രെയിനിന് തീപിടിച്ചു. അനന്തപുരി എക്സ്പ്രസിനാണ് തീപിടിച്ചത്. എഗ്മോറിൽനിന്നും കൊല്ലത്തേക്ക് എത്തിയ ട്രെയിനിന്റെ എൻജിനാണ് തീപിടിച്ചത്.

Advertisment

1.55 ഓടെയായിരുന്നു ട്രെയിൻ കൊല്ലത്ത് എത്തിയത്. മൂന്നാമത്തെ ഫ്ലാറ്റ്ഫോമിലേക്ക് എത്തുന്നതിനു മുൻപേ ട്രെയിനിന്റെ എൻജിൻ ഭാഗത്ത് തീപിടിക്കുകയായിരുന്നു. ഉടൻ തന്നെ അഗ്നിശമന സേനയെത്തി തീ അണച്ചു.

ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്ന് അഗ്നിശനമസേന അറിയിച്ചു. തീപിടിക്കുന്ന സമയത്ത് ബോഗികളിൽ യാത്രക്കാർ ഉണ്ടായിരുന്നു. ഇവരെയെല്ലാം വളരെ പെട്ടെന്ന് ട്രെയിനിൽനിന്നും സുരക്ഷിതമായി പുറത്തെത്തിച്ചു.

Kollam Train

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: