കൊല്ലം: പുനലൂർ കുന്നിക്കോട്ട് വാഹനാപകടത്തിൽ നാലുപേർ മരിച്ചു. കെഎസ്ആർടിസി ബസും ആംബുലൻസും കൂട്ടിയിടിച്ചാണ് അപകടം. ആംബുലൻസിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്. സുബിൻ തോമസ് കോശി, ഫാത്തിമ ബീവി, ചെറുമകൻ ഷെറീഫ് ഉൾപ്പെടെ നാലുപേരാണ് മരിച്ചത്.

accident, kollam, ksrtc bus, ambulance

കൊട്ടാരക്കരയിൽനിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് അതുവഴി വന്ന ആംബുലൻസുമായി നേരിട്ട് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റതായാണ് വിവരം. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

accident, kollam, ksrtc bus, ambulance

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ