കൊല്ലം: കുലശേഖരപുരത്ത് 12 വയസ്സുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിലെ ജനൽ കന്പിയിൽ തൂങ്ങിനിൽക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽ തറയിൽ തട്ടിയനിലയിലായിരുന്നു മൃതദേഹം.

രാവിലെ എട്ടുമണിയോടു കൂടിയാണ് കുട്ടിയെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പൊലീസിനെ അറിയിച്ചു. പൊലീസും ഫോറൻസിക് വിദഗ്‌ധരും സ്ഥലത്തെത്തി വിശദമായി പരിശോധിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മാർട്ടത്തിനായി കൊണ്ടുപോയി. മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുമെന്നു ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Read More: കുണ്ടറ പീഡനം​: വിക്ടറിന്റെ ഭാര്യ ലതാ മേരി രണ്ടാം പ്രതി

കുണ്ടറയിൽ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തത് ഏറെ ചർച്ചയ്ക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും കൊല്ലത്തുനിന്നും മറ്റൊരു ആത്മഹത്യ സംഭവം കൂടി പുറത്തുവരുന്നത്. കുണ്ടറയിൽ പീഡനത്തിനിരയായ പത്തു വയസ്സുകാരി കഴിഞ്ഞ ജനുവരിയിലാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയുടെ മുത്തച്ഛൻ വിക്ടറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടിയെ ഇയാൾ ഒരു വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Read More: കുണ്ടറ പീഡനം: പത്ത് വയസുകാരി നിരന്തരം പീഡിപ്പിക്കപ്പെട്ടതായി ഡോക്ടറുടെ മൊഴി

കേസിൽ പെൺകുട്ടിയുടെ മുത്തശ്ശി ലതാമേരിയെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചുമകളെ പീഡിപ്പിക്കാൻ പ്രതിയായ വിക്ടറിനു കൂട്ടുനിന്നുവെന്ന കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. മരിച്ച കുട്ടിയുടെ സഹോദരിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനത്തെക്കുറിച്ച് മുത്തശ്ശിക്ക് അറിവുണ്ടായിരുന്നതായി ബോധ്യപ്പെട്ടത്. കേസിലെ രണ്ടാം പ്രതിയാണ് ലതാമേരി. മരിച്ച കുട്ടിയുടെ അമ്മയും സഹോദരിയും കേസിൽ സാക്ഷികളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ