Latest News

സിപിഎമ്മിന് വിജയിക്കാന്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ട; കാനത്തിന് കോടിയേരിയുടെ മറുപടി

സിപിഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികളാണെന്നും അതുകൊണ്ട് ഭിന്ന അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം

തിരുവനന്തപുരം: ആര്‍എസ്എസ് വോട്ട് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ജയത്തിനായി ഉപയോഗിക്കുമെന്ന സിപിഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിന് വിജയിക്കാന്‍ ആര്‍എസ്എസിന്റെ വോട്ട് വേണ്ടെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം.

ആര്‍എസ്എസുകാര്‍ സിപിഎമ്മുകാരെ കൊന്നിട്ടുണ്ടെന്നും ജയിക്കാന്‍ അവരുടെ വോട്ട് ആവശ്യമില്ലെന്നും സിപിഎമ്മും സിപിഐയും രണ്ട് പാര്‍ട്ടികളാണെന്നും അതുകൊണ്ട് ഭിന്ന അഭിപ്രായമുണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്.എസ് വോട്ടുകള്‍ തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തങ്ങള്‍ ഉപയോഗിക്കുമെന്ന് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് മറുപടിയുമായി കോടിയേരി രംഗത്തെത്തിയത്.

‘തെരഞ്ഞെടുപ്പില്‍ ആര്‍.എസ്.എസുകാര്‍ വോട്ടു ചെയ്താലും സ്വീകരിക്കും. ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് എങ്ങനെയാണ് പറയാന്‍ കഴിയുക’ എന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. ചെങ്ങന്നൂരില്‍ ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കുള്ള കാനത്തിന്റെ മറുപടിയായിരുന്നു പ്രതികരണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kodiyeris reply to kanam rajendran on rss vote remark

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express