/indian-express-malayalam/media/media_files/uploads/2018/12/sukumaran-nair-kodiyeri-balakrishnan.jpg)
തിരുവനന്തപുരം: എന്‍എസ്എസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടേത് ആര്‍എസ്എസ്-ബിജെപി സമരങ്ങള്‍ക്ക് തീപകരാനുള്ള നടപടിയാണെന്നായിരുന്നു കോടിയേരിയുടെ വിമര്‍ശനം. പാര്‍ട്ടി മുഖപത്രത്തിലാണ് കോടിയേരിയുടെ വിമര്‍ശനം
എന്‍എസ്എസ് വീണ്ടുവിചാരത്തിനു തയ്യാറാകണം. അയ്യപ്പജ്യോതിയില്‍ പങ്കെടുക്കാനുള്ള ആഹ്വാനം എന്‍എസ്എസ് പാരമ്പര്യത്തിനു നിരക്കുന്നതല്ലെന്നും കോടിയേരി പറഞ്ഞു. വനിതാമതിലില്‍ തെളിയുന്നത് മന്നത്തിന്റേയും ചട്ടമ്പിസ്വാമിയുടേയും ആശയമാണ്. ആര്‍എസ്എസിന് കൂട്ടുനില്‍ക്കുന്ന നടപടി ചരിത്രപരമായ തലകുത്തി വീഴ്ചയായിരിക്കുമെന്നും കോടിയേരി പറഞ്ഞു.
എന്‍എസ്എസിനെ ആര്‍എസ്എസ് തൊഴുത്തില്‍ക്കൊണ്ട് കെട്ടാനുള്ള നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ എന്‍എസ്എസില്‍ നിന്നുതന്നെ എതിര്‍പ്പ് ഉയരണം. എന്‍എസ്എസിന്റെ നടപടി ആത്മഹത്യാപരമെന്നും കഴിഞ്ഞ ദിവസം കോടിയേരി അഭിപ്രായപ്പെട്ടിരുന്നു.
മറ്റാരുടെയും തൊഴുത്തില്‍ ഒതുങ്ങുന്ന പ്രസ്ഥാനമല്ല എന്‍എസ്എസ് എന്നും കോടിയേരി അത് ഓര്‍മിക്കണമെന്നും സുകുമാരന്‍ നായര്‍ കോടിയേരിക്ക് മറുപടി നല്‍കിയിരുന്നു. അതിന് ശ്രമിച്ചവരെല്ലാം നിരാശരായ ചരിത്രമാണുള്ളത്. എന്‍എസ്എസ് എന്നും വിശ്വാസികള്‍ക്ക് ഒപ്പമാണ്. നിരീശ്വരവാദത്തിന് എതിരുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കോടിയേരി വീണ്ടും എന്‍എസ്എസിനെതിരെ രംഗത്തെത്തിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us