തിരുവനന്തപുരം: മതേതര സഖ്യമുണ്ടാകുന്നവർ പഴയകാല അനുഭവം ഓർക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കോണ്‍ഗ്രസുമായി കൂട്ടുചേരില്ലെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പരാമർശത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
മതേതര സഖ്യമുണ്ടാകുന്നവർ പഴയകാല അനുഭവം ഓർക്കണമെന്നും കോണ്‍ഗ്രസിനൊപ്പം പോയതുകൊണ്ടാണ് സിപിഐക്ക് ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥയെ ന്യായീകരിക്കേണ്ടിവന്നതെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസുമായി ഒരു സഖ്യത്തിനും സിപിഎമ്മില്ലെന്നും കോടിയേരി വ്യക്തമാക്കി.
നേരത്തെ, കോണ്‍ഗ്രസുമായി ചേരില്ലെന്നു ഉറപ്പു പറയാൻ സാധിക്കില്ലെന്നും കോണ്‍ഗ്രസുമായി കൈകോർക്കാത്ത ഒരു പാർട്ടിയും കേരളത്തിലില്ലെന്നും കാനം പറഞ്ഞിരുന്നു. യുപിഎ സർക്കാരിനു പിന്തുണ നൽകിയപ്പോൾ സ്പീക്കർ സ്ഥാനത്തേക്ക് പോയത് സിപിഎമ്മാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.