/indian-express-malayalam/media/media_files/uploads/2017/02/kodiyeri-2.jpg)
തിരുവനന്തപുരം: ഫസൽ വധത്തിന് പിന്നിലെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കൂടുതൽ അന്വേഷണത്തിനായി സിബിഐ കോടതി ഉത്തരവിടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ദുരഭിമാനം വെടിഞ്ഞ് യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ സിബിഐ തയ്യാറാവണം.
അല്ലെങ്കില്‍ സംഭവവുമായി ബന്ധമില്ലാത്തവര്‍ വേട്ടയാടപ്പെടുന്നത് നീതിന്യായ വ്യവസ്ഥയ്ക്ക് പോറലേല്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേസുമായി ബന്ധമില്ലാത്തവര്‍ മൂന്ന് വര്‍ഷം ജയിലില്‍ കഴിഞ്ഞു. പിന്നീട് ജാമ്യം ലഭിച്ചപ്പോള്‍ പൗരാവകാശം പോലും നിഷേധിക്കപ്പെട്ടുവെന്നും കോടിയേരി ആരോപിച്ചു.
ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത്ഷാ വന്ന് പോയതിന് ശേഷം കേരളത്തിലെ ആർ.എസ്.എസ് ആക്രമണങ്ങൾ വർദ്ധിച്ചുവെന്നും കോടിയേരി കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ കേരളത്തിലെ ഇരുപതോളം ഓഫീസുകൾക്ക് നേരെയാണ് ആർ.എസ്.എസ് ആക്രമണമുണ്ടായത്. ഡൽഹിയിൽ എ.കെ.ജി സെന്ററിൽ സീതാറാം യെച്ചൂരിക്ക് നേരെ നടന്ന ആക്രമണത്തിന്റെ ബാക്കിയാണ് കോഴിക്കോട് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.