scorecardresearch

കോടിയേരിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്തിടണമെന്ന് വി മുരളീധരൻ

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സീതാറാം യച്ചൂരി, വ്യോമസേനയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു

കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സീതാറാം യച്ചൂരി, വ്യോമസേനയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു

author-image
WebDesk
New Update
Sabarimala, ശബരിമല, സ്ത്രീ പ്രവേശനം, women entry, V Muraleedharan, BJP, വി മുരളീധരന്‍, ബിജെപി, ഐഇ മലയാളം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ രാജ്യദ്രോഹക്കുറ്റം ചുമത്തി തടവിലാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ.  രാജ്യം ബാഹ്യഭീഷണി നേരിടുമ്പോള്‍ ശത്രുരാജ്യത്തിനുവേണ്ടി സംസാരിക്കുന്ന കമ്മ്യൂണിസ്റ്റ് പാരമ്പര്യമാണ് കോടിയേരി ബാലകൃഷണന്റേതെന്ന് അദ്ദേഹം ആരോപിച്ചു.

Advertisment

സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നില്‍ക്കുകയാണ്. വോട്ട് ബാങ്ക് മുന്നില്‍ക്കണ്ടാണ് കോടിയേരി ദേശവിരുദ്ധ നിലപാട് സ്വീകരിച്ചതെന്ന് മുരളീധരൻ പറഞ്ഞു. ചൈനയുമായുള്ള യുദ്ധ കാലഘട്ടം മുതല്‍തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇതേ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശത്രുരാജ്യത്തെ പിന്തുണയ്ക്കുന്ന നിലപാടിന്റെ പേരിൽ ഇഎംഎസിന് അടക്കം ജയിലിൽ കിടക്കേണ്ടി വന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.   ശത്രുരാജ്യത്തോടാണ് കോടിയേരി കൂറ് പ്രകടിപ്പിക്കുന്നതെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ പരാജയഭീതിയാണ് ഇത്തരമൊരു നിലപാടിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.  പാക് അനുകൂല നിലപാടിലൂടെ മുസ്‌ലിം സമുദായത്തെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് കോടിയേരി നടത്തിയതെന്നും,  ഇത് കേരളത്തിലെ മുസ്ലിങ്ങളുടെ ദേശസ്നേഹത്തെപ്പോലും ചോദ്യം ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment

കേരളത്തിലെ മുസ്ലിങ്ങള്‍ മുഴുവന്‍ പാക് അനുകൂലികളാണെന്ന തെറ്റിദ്ധാരണ കോടിയേരിക്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.  കേന്ദ്ര സര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ സീതാറാം യച്ചൂരി, വ്യോമസേനയുടെ നീക്കത്തിന് പിന്തുണ പ്രഖ്യാപിച്ച കാര്യം അദ്ദേഹം എടുത്തുപറഞ്ഞു.

V Muraleedharan Kodiyeri Balakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: