/indian-express-malayalam/media/media_files/uploads/2017/02/kodiyeri2-0721.jpg)
തിരുവനന്തപുരം: എകെജി സെന്റര്‍ തകര്‍ക്കുമെന്ന ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബിജെപി ബന്ധം ഉപേക്ഷിച്ച് സംസ്ഥാന സമിതി അംഗം കൃഷ്ണകുമാര്‍ അടക്കമുള്ളവര്‍ സിപിഎമ്മില്‍ എത്തിയതിന് പിന്നാലെയായിരുന്നു കോടിയേരിയുടെ പ്രതികരണം. ശബരിമല വിഷയവുമായി ബന്ധപ്പെട്ടായിരുന്നു കൃഷ്ണകുമാറടക്കം പാര്‍ട്ടി വിട്ടത്.
ബിജെപി നേതാവ് എകെജി സെന്റര്‍ തകര്‍ക്കുമെന്ന് ആക്രോശിച്ച് നാവെടുക്കും മുന്‍പ്, ബിജെപി സംസ്ഥാന സമിതി അംഗം എസ് കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ എകെജി സെന്ററിലെത്തി സിപിഎമ്മിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചത് ആക്രോശനേതാവിനുള്ള മറുപടിയായി കരുതിയാല്‍ മതിയെന്നായിരുന്നു കോടിയേരിയുടെ മറുപടി.
ബിജെപി സംസ്ഥാന സമിതി അംഗം വെള്ളനാട് എസ്. കൃഷ്ണകുമാര്‍, ബിജെപി നേതാവ് ഉഴമലയ്ക്കല്‍ ജയകുമാര്‍ എന്നിവരും ചില പ്രവര്‍ത്തകരുമാണ് ബിജെപി വിട്ടത്. ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനമാണെന്ന് അവകാശപ്പെടുമ്പോഴും, ശബരിമല വിഷയത്തില്‍ സംസ്ഥാന കമ്മറ്റി വിളിച്ചു വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറായില്ലെന്നു പാര്‍ട്ടി വിട്ടവര്‍ പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.