ആലപ്പുഴ: എന്‍എസ്എസിനെതിരെ ആഞ്ഞടിച്ച് കോടിയേരി ബാലകൃഷ്ണന്‍. മാടമ്പിത്തരം മനസില്‍ വച്ചാൽ മതിയെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ മാടമ്പികളുടെ പിന്നാലെ നടക്കേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും കോടിയേരി പറഞ്ഞു.

എന്‍എസ്എസിന്റേത് തമ്പ്രാക്കന്മാരുടെ നിലപാടാണെന്നും കോടിയേരി പറഞ്ഞു. ഒരു തരത്തിലുള്ള അനുനയ സാധ്യതകളും ഇനിയില്ലെന്നും കോടിയേരി വ്യക്തമാക്കി. എന്‍എസ്എസ് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നത് തെറ്റാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

എല്ലാ സമുദായ സംഘടനകളിലുമുള്ള കര്‍ഷകരും സാധാരണക്കാരും സിപിഎമ്മിനൊപ്പമാണ്. മതനേതാക്കള്‍ മാത്രമാണ് എതിര്‍പ്പുമായി എത്തുന്നതെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് കോടിയേരി എന്‍എസ്എസിനെതിരെ വീണ്ടും രൂക്ഷവിമര്‍ശനം നടത്തിയത്.

എന്‍എസ്എസ് രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടുണ്ട്. ആ വെല്ലുവിളി നേരിട്ടിട്ടുമുണ്ട്. അവര്‍ ഉള്‍പ്പെടുന്ന മുന്നണിയെ തോല്‍പ്പിച്ചാണ് 1986ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നതെന്നും അദ്ദേഹം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ