ചങ്ങനാശ്ശേരി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസിനെ രാഷ്ട്രീയം പഠിപ്പിക്കാന്‍ കോടിയേരിക്ക് അവകാശമില്ലെന്നായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

എന്‍എസ്എസ് രാഷ്ട്രീയം വ്യക്തമാക്കണമെന്ന് കഴിഞ്ഞ ദിവസം കോടിയേരി പറഞ്ഞിരുന്നു. ഇതിനെതിരെയായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം.

എന്‍എസ്എസിനെതിരെ വാളോങ്ങാനോ രാഷ്ട്രീയം പഠിപ്പിക്കാനോ ഉപദേശിക്കാനോ കോടിയേരി ബാലകൃഷ്ണന് അവകാശമില്ല. ശബരിമലയില്‍ ആക്ടിവിസ്റ്റുകളെ കയറ്റരുതെന്ന് കോടിയേരിയുടെ കാലു പിടിച്ച് പറഞ്ഞിരുന്നു. പക്ഷെ കേട്ടില്ല. ശബരിമല വിഷയത്തില്‍ എന്‍എസ്എസ് വിശ്വാസികള്‍ക്കൊപ്പമാണെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

പാര്‍ട്ടികളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ എന്‍എസ്എസ് ഇടപെടാറില്ലെന്നും ശബരിമലയില്‍ രാഷ്ട്രീയം നോക്കിയിട്ടില്ലെന്നും പറഞ്ഞ അദ്ദേഹം എന്‍എസ്എസ് ആരുമായും നിഴല്‍ യുദ്ധത്തിനില്ലെന്നും വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ