scorecardresearch

പിളളയ്ക്കെതിരെ കേസെടുക്കണം, തന്ത്രി കുടുംബത്തിനെതിരെയും അന്വേഷണം വേണം: കോടിയേരി ബാലകൃഷ്ണന്‍

തന്ത്രി കുടുംബം സമൂഹം അർപ്പിച്ച വിശ്വാസവും ബഹുമാനവും ഇല്ലാതാക്കരുതെന്നും കോടിയേരി

തന്ത്രി കുടുംബം സമൂഹം അർപ്പിച്ച വിശ്വാസവും ബഹുമാനവും ഇല്ലാതാക്കരുതെന്നും കോടിയേരി

author-image
WebDesk
New Update
kodiyeri Balakrishnan,കോടിയേരി ബാലകൃഷ്ണന്‍, Kodiyeri,കോടിയേരി, Jammu Kashmir, ജമ്മു കശ്മീർ,Kashmir News, Article 370, ie malayalam,

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള നടത്തിയ പ്രസംഗം സംബന്ധിച്ച് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ശ്രീധരന്‍ പിളളയ്ക്കെതിരെ കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment

'ശബരിമലയില്‍ ബിജെപി ഉന്നതതല ഗൂഢാലോചന നടത്തിയെന്നതിന് തെളിവാണ് പുറത്തുവന്ന ശബ്ദരേഖ. ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടണം. തന്ത്രി കുടുംബത്തേയും അന്വേഷണത്തിന് വിധേയമാക്കണം,' കോടിയേരി പറഞ്ഞു.

'ശബരിമലയില്‍ അക്രമം നടത്താന്‍ ബിജെപി ആസൂത്രണം നടത്തി. ഇക്കാര്യത്തിൽ തന്ത്രി കുടുംബത്തെപ്പോലും ഒപ്പം ചേർക്കാൻ ബിജെപി ശ്രമിച്ചു. ആരുടെയെങ്കിലും വാക്കുകേട്ട് പ്രവർത്തിക്കേണ്ടയാളല്ല തന്ത്രി. തന്ത്രി കുടുംബം ബാഹ്യശക്തികൾക്ക് വിധേയമായി സമൂഹം അർപ്പിച്ച വിശ്വാസവും ബഹുമാനവും ഇല്ലാതാക്കരുത്,' കോടിയേരി കൂട്ടിച്ചേർത്തു.

'കോൺഗ്രസ് പാർട്ടിയും ഇതിനേക്കുറിച്ച് പരിശോധന നടത്തണം. ബിജെപിയുടെ നിലപാടിനോട് ചേർന്നു നിൽക്കുന്ന നിലപാടാണ് കോൺഗ്രസും സ്വീകരിച്ചത്. അവരെയും കബളിപ്പിക്കാൻ ബിജെപിക്കായി - കോടിയേരി പറഞ്ഞു.

Kodiyeri Balakrishnan Sreedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: