തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണ്. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എൻഎസ്എസിന്‍റെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
Also Read: തുലാവർഷം ശക്തമാകുന്നു; 10 ജില്ലകളിൽ യെല്ലോ അലേർട്ട്, മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
എന്‍എസ്എസ് നേതൃത്വത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും കോടിയേരി അറിയിച്ചു. മത-സാമുദായിക സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ പാടില്ല. അങ്ങനെ ഇടപെടുന്നത് മതനിരപേക്ഷ അടിത്തറ തകര്‍ക്കും. കേരളം മതനിരപേക്ഷ അടിത്തറയുള്ള ഒരു സംസ്ഥാനമാണ്. ഇത്തരത്തിലുള്ള ഇടപെടലുകള്‍ ഭാവിയില്‍ ഈ അടിത്തറ ഇളക്കുന്നതിലേക്കാണ് ചെന്നെത്തുകയെന്നും അദ്ദേഹം പറഞ്ഞു.
Also Read: കൂടത്തായി കൂട്ടക്കൊലക്കേസ്: പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ഒരു പാർട്ടിക്ക് വേണ്ടി ഒരു സമുദായ സംഘടന സ്ക്വാഡ് രൂപീകരിച്ച് പ്രവർത്തിക്കുന്നത് വിചിത്രമാണ്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ ആഹ്വാനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമുണ്ടാക്കുമെന്നതൊഴിച്ചാല്‍ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന്‍ കൊടുക്കാനാണ് എൻഎസ്എസിന്‍റെ ശ്രമം. ഇത് സമുദായ അംഗങ്ങൾ തന്നെ തള്ളുമെന്നും കോടിയേരി പറഞ്ഞു.
Also Read: കെ.ടി.ജലീലിനെതിരായ മാർക്ക് ദാന വിവാദം: ഗവർണർ റിപ്പോർട്ട് തേടി
വട്ടിയൂർക്കാവിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് പരസ്യമായി രംഗത്തിറങ്ങിയതിൽ സിപിഎമ്മും സിപിഐയും പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻഎസ്എസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നൽകിയിരിക്കുന്നത്. സമുദായത്തിൻറെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് ഇന്നലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയിരുന്നു.