scorecardresearch
Latest News

കോടിയേരിയുടെ കാറിന് പിന്നില്‍ ബസിടിച്ചു; ആര്‍ക്കും പരുക്കില്ല

വടകരയില്‍ നിന്നും പുറമേരിയിലേക്ക് പോവുകയായിരുന്നു കോടിയേരി.

കോടിയേരിയുടെ കാറിന് പിന്നില്‍ ബസിടിച്ചു; ആര്‍ക്കും പരുക്കില്ല

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ കാറിന് പിന്നില്‍ സ്വകാര്യ ബസ് ഇടിച്ചു. കോഴിക്കോട് വടകരയ്ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല.

ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടടുത്തായിരുന്നു സംഭവം. ചോറോട് ദേശീയ പാതയ്ക്ക് സമീപമായിരുന്നു സംഭവം. ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട കാറിന്റെ പിന്‍ഭാഗത്ത് സ്വകാര്യ ബസ് വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നിട്ടുണ്ട്. വടകരയില്‍ നിന്നും പുറമേരിയിലേക്ക് പോവുകയായിരുന്നു കോടിയേരി.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട കോടിയേരി മറ്റൊരു വാഹനത്തില്‍ യാത്ര പുനരാരംഭിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kodiyeri balakrishnans car met with accident