scorecardresearch

'ഇടതുസര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം'; കോടിയേരി ബാലകൃഷ്ണന്‍ ശ്രീജിത്തിന്റെ വീട്ടില്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്നും കോടിയേരി

മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്നും കോടിയേരി

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: വരാപ്പുഴയിൽ പൊലീസ്​ കസ്​റ്റഡിയിൽ മരിച്ച ശ്രീജിത്തി​​​ന്റെ വീട്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ സന്ദർശിച്ചു. ഇടതു സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണെന്ന് സന്ദര്‍ശന ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാതിരുന്നത് ബോധപൂര്‍വ്വമല്ലെന്നും കോടിയേരി പറഞ്ഞു.

Advertisment

വരാപ്പുഴയിൽ സി.പി.എം സംഘടിപ്പിക്കുന്ന രാഷ്​ട്രീയ വിശദീകരണ യോഗത്തിന്​ മുമ്പാണ് കോടിയേരിയുടെ സന്ദർശനം. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ശ്രീജിത്തി​​​ന്റെ വീട്​ സന്ദർശിക്കാത്തത്​ വിവാദമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ കോടിയേരിയുടെ സന്ദർശനം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്​ എറണാകുളത്ത്​ ഔദ്യോഗിക പരിപാടികളുണ്ടായിരുന്നു. പരിപാടികൾക്കായി പിണറായി എത്തിയെങ്കിലും ശ്രീജിത്തി​​​ന്റെ വീട്​ സന്ദർശിച്ചിരുന്നില്ല. ഇത് വലിയ വിമര്‍ശനത്തിനും കാരണമായി.

Kodiyeri Balakrishnan Sreejith Varapuzha

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: