/indian-express-malayalam/media/media_files/uploads/2017/09/kodiyeri.jpg)
തി​രു​വ​ന​ന്ത​പു​രം: അ​ഭി​മ​ന്യു കൊ​ല ചെ​യ്യ​പ്പെ​ട്ട മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ട​ച്ചു പൂ​ട്ടി വാ​ഴ​വ​യ്ക്കു​ക​യാ​ണോ ചെ​യ്ത​തെ​ന്ന് യു​ഡി​എ​ഫി​നോ​ട് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. കോ​ള​ജ് അ​ട​ച്ചു പൂ​ട്ടാ​നു​ള്ള സ​മ​രം രാ​ഷ്ട്രീ​യ സ​മ​ര​മാ​ണെ​ന്നും ഇ​ട​തു​പ​ക്ഷം ഇ​തി​നോ​ടു യോ​ജി​ക്കു​ന്നി​ല്ല​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു. ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസം നേടുന്ന കോളേജ് യൂണിവേഴ്‌സിറ്റി കോളേജ്. അത് അടച്ചു പൂട്ടണമെന്നും ചരിത്ര മ്യൂസിയമാക്കണമെന്നുമൊക്കെയുള്ള യുഡിഎഫ് നിലപാടിനോട് യോജിക്കാൻ സാധിക്കില്ലെന്നും കോടിയേരി പറഞ്ഞു.
'അ​ഭി​മ​ന്യു കൊ​ല ചെ​യ്യ​പ്പെ​ട്ട മ​ഹാ​രാ​ജാ​സ് കോ​ള​ജ് അ​ട​ച്ചു​പൂ​ട്ടി വാ​ഴ​വ​യ്ക്കു​ക​യാ​ണോ ചെ​യ്ത​ത്?. വി​ദ്യാ​ർ​ഥി​ക​ൾ സ​മ​രം ചെ​യ്യു​ന്ന​തി​നോ​ട് ആ​രും എ​തി​ര​ല്ല. വി​ദ്യാ​ർ​ഥി സ​മ​ര​മെ​ന്നു പ​റ​ഞ്ഞ് എ​ക്സ് ക​ഐ​സ്യു​ക്കാ​രു​ടെ സ​മ​ര​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.
നേ​ര​ത്തെ, ഇ​ടി​ച്ചു നി​ര​ത്തി​യ​ല്ലാ​തെ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ എ​സ്എ​ഫ്ഐ തേ​ർ​വാ​ഴ്ച​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​കി​ല്ലെ​ന്നു കെ. ​മു​ര​ളീ​ധ​ര​ൻ എം​പി പ​റ​ഞ്ഞി​രു​ന്നു. യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ഇ​വി​ടെ​നി​ന്നു കോ​ള​ജ് മാ​റ്റു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ച്ചി​രു​ന്നു. ഹൈ​ക്കോ​ട​തി ബ​ഞ്ച് തി​രു​വ​ന​ന്ത​പു​ര​ത്തു സ്ഥാ​പി​ക്കു​ന്ന​ത് ഇ​വി​ടെ​യാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. എ​ന്നാ​ൽ, കോ​ട​തി യാ​ഥാ​ർ​ഥ്യ​മാ​കാ​തെ പോ​യി. വാ​ട​ക​യ്ക്കു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​വി​ടേ​ക്കു മാ​റ്റി​യി​ട്ടാ​യാ​ലും കോ​ള​ജ് ഒ​ഴി​പ്പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്നും മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു.
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട യൂണിവേഴ്സിറ്റി കോളേജ് അധ്യയനത്തിനായി ഇന്നാണ് തുറന്നത്. തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിച്ചാണ് വിദ്യാര്‍ഥികളെയും അധ്യാപകരെയും കടത്തിവിട്ടത്. ഇനി മുതല്‍ ഇങ്ങനെയായിരിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ പറഞ്ഞത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.