മലപ്പുറം: മുസ്ലിം ലീഗ് നേതാക്കളും എസ്ഡിപിഐയും തമ്മിലുളളത് അപകടകരമായ കൂട്ടുകെട്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗിന്റെ നേതൃത്വം പരാജയ ഭീതിയിലാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പറയുന്നു. എന്നാല്‍ എസ്ഡിപിഐ നേതാക്കള് ഇത് നിഷേധിച്ചു. വോട്ട് മറിക്കാനാണ് ഇരു പാര്‍ട്ടികളും ധാരണയായിട്ടുണ്ട്. ഇത് അപകടകരമായ കൂട്ടുകെട്ടാണ്. ഇതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. ചില മണ്ഡലങ്ങളിൽ കോൺഗ്രസ്​ ആർ.എസ്​.എസുമായി നേരിട്ട്​ ബന്ധപ്പെടാൻ​ തുടങ്ങിയിട്ടുണ്ട്​. ഇടതുപക്ഷത്തിനെതിരെ വർഗീയ ശക്തികളെ കൂട്ടുപിടിക്കാനുള്ള ശ്രമമാണ്​ നടന്നു വരുന്നതെന്നും കോടിയേരി പറഞ്ഞു.

എസ്​.ഡി.പി.​ഐ നേതാക്കളുമായി മുസ്​ലിം ലീഗ്​ രഹസ്യ ചർച്ചയല്ല നടത്തിയതെന്നും ഇ.ടി മുഹമ്മദ്​ ബഷീറി​​​െൻറ വിശദീകരണം തൃപ്​തികരമാണെന്നും മുസ്​ലിം ലീഗ്​ മലപ്പുറം ജില്ലാ പ്രസിഡൻറ്​​ സാദ്ദിഖലി ശിഹാബ്​ തങ്ങൾ വ്യക്തമാക്കിയിരുന്നു. ഹോട്ടലില്‍ വെച്ച് നേതാക്കള്‍ ചര്‍ച്ചയ്ക്ക് എത്തുന്ന സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.