scorecardresearch

'കൈപ്പത്തിയില്‍ മത്സരിച്ച് ഡല്‍ഹിയില്‍ എത്തുമ്പോള്‍ താമരയാവുന്നു': കോണ്‍ഗ്രസിനെതിരെ കോടിയേരി

ബിജെപിയുടെ പശു രാഷ്ട്രീയം തന്നെയാണ് കോണ്‌‍ഗ്രസും പിന്തുടരുന്നതെന്നും കോടിയേരി

ബിജെപിയുടെ പശു രാഷ്ട്രീയം തന്നെയാണ് കോണ്‌‍ഗ്രസും പിന്തുടരുന്നതെന്നും കോടിയേരി

author-image
WebDesk
New Update
Kodiyeri Balakrishnan, കോടിയേരി ബാലകൃഷ്ണൻ, cpm, സിപിഎം, state secretary, സംസ്ഥാന സെക്രട്ടറി, ie malayalam, ഐഇ മലയാളം

കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ ജയിക്കുന്ന കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണ്‌ ഇപ്പോൾ ഉള്ളതെന്ന്‌ അദ്ദേഹം പരിഹസിച്ചു. കേരള സംരക്ഷണയാത്രയുടെ കോട്ടയത്തെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

Advertisment

കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാമക്ഷേത്രം പണിയുമെന്ന് പറഞ്ഞ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഹരീഷ്‌ റാവത്തിന്റെ പ്രസ്‌താവന സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം.

'ഇപ്പോൾ കോൺഗ്രസും ബിജെപിയുടെ മുദ്രാവാക്യം പിന്തുടരുകയാണ്‌. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ്‌ റാവത്തിന്റെ വാക്കുകള്‍. കോൺഗ്രസുകാർ ഡൽഹിയിലെത്തുമ്പോൾ താമരയാകുന്ന സ്ഥിതിയാണിത്. രണ്ട് പാര്‍ട്ടികളും തമ്മില്‍ പിന്നെ എന്ത് വ്യത്യാസമാണ് ഉളളതെന്നും കോടിയേരി ചോദിച്ചു. ബിജെപിയുടെ പശു രാഷ്ട്രീയം തന്നെയാണ് കോണ്‌‍ഗ്രസും പിന്തുടരുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. മധ്യപ്രദേശില്‍ പശുവിന്റെ പേരില്‍ ദേശസുരക്ഷാ നിയമം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Congress Kodiyeri Balakrishnan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: