തിരുവനന്തപുരം: കെ.എം. മാണി ബഹുമാന്യനായ നേതാവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ബാര്‍ കോഴ കേസിനേക്കുറിച്ച് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് നടത്തിയ പരാമര്‍ശങ്ങളേക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് കോടിയേരി ഇങ്ങനെ പറഞ്ഞത്.
വിജയരാഘവന് പറഞ്ഞതിനേക്കുറിച്ച് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. അതേക്കുറിച്ച് ഒരു വിവാദം ആവശ്യമില്ല. കെ.എം. മാണി ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ബാര്‍ കോഴ കേസും ഇല്ല. മരിച്ചവരോട് അനാദരവു കാട്ടുന്നതു ശരിയല്ല.
മാത്രമല്ല മരിച്ചു പോയ ആളിനേക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു പ്രസക്തിയുമില്ല. ജോസ് കെ. മാണി രാഷ്ട്രീയനിലപാട് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ അതിനനുസരിച്ച് അവരുമായി സഹകരിക്കണമോ എന്ന് എല്‍ഡിഎഫ് തീരുമാനിക്കുമെന്നും കോടിയേരി പറഞ്ഞു.
ബാർക്കോഴ കെ.എം. മാണി നടത്തിയിട്ടില്ലെന്നും അന്ന് അതെല്ലാം എൽ.ഡി.എഫ്. പറഞ്ഞത് തെറ്റാണെന്ന് അറിഞ്ഞുകൊണ്ടായിരുന്നുവെന്നുമാണ് വിജയരാഘവൻ പറഞ്ഞിരുന്നു. നോട്ടെണ്ണൽ യന്ത്രം മാണിയുടെ വീട്ടിലുണ്ട് എന്നുതുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നു. അതൊക്കെ തെറ്റായിരുന്നുവെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. യു.ഡി.എഫിന് എതിരായിരുന്നു സമരം. മാണി യുഡിഎഫ് പക്ഷത്തായതുകൊണ്ടാണ് അദ്ദേഹത്തിനെതിരേ സമരം നടത്തേണ്ടിവന്നത്. ബാർകോഴ എന്നുപറഞ്ഞ ഒരു സംഭവമേ ഇപ്പോഴില്ല. മാണിയെ ദുർബലപ്പെടുത്താൻ ഉമ്മൻചാണ്ടി നടത്തിയ ഗുഢാലോചനയാണ് ബാർകോഴ സംഭവമെന്നും വിജയരാഘവൻ പറഞ്ഞതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി പിന്നീട് വിജയരാഘവൻ തന്നെ രംഗത്തെത്തിയിരുന്നു. വാർത്ത തെറ്റായ നിലയിൽ ഉത്പാദിപ്പിച്ചതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫോണിലൂടെ പത്രപ്രതിനിധി ചോദ്യമായി ഉന്നയിച്ച വിഷയങ്ങളെ ഉത്തരമായി പരിവർത്തനം ചെയ്യിപ്പിച്ച് തന്റെ പേരിൽ കെട്ടിയേൽപ്പിക്കുകയാണുണ്ടായത്. കെ.എം. മാണിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദിവംഗതനായ ഒരു പൊതുപ്രവർത്തകനെക്കുറിച്ച് ഇപ്പോളൊരു ചർച്ച അനിവാര്യമല്ല എന്ന ഉത്തരമാണ് നൽകിയത്.
യുഡിഎഫ് സർക്കാരിനെതിരേ നടത്തിയ എല്ലാസമരങ്ങളും ശരിയായിരുന്നു. ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ടിരിക്കുകയാണ്. യുഡിഎഫിനെ തകർച്ചയിൽനിന്ന് രക്ഷിക്കാനുള്ള പരിശ്രമമാണ് ഈ വാർത്ത. അത് വിജയിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.